വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്തെ.... ഓർമ്മക്കുറിപ്പ്.....

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലത്തെ.... ഓർമ്മക്കുറിപ്പ്.....

എന്റെ പേര് ദീപ.... ഞാൻ കണ്ണാടിപ്പുഴ LP സ്ക്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്നു..... എന്റെ ഒരു ഓർമ്മക്കുറിപ്പാണ് ഒരു ചെറുകഥയായി ഇവിടെ കുറിക്കുന്നത്.... ഞങ്ങളുടെ കുടുംബ സുഹൃത്തും, വീട്ടിലെ ജോലിക്കാരനുമായിരുന്നു ..... രാമേട്ടൻ.. എന്റെ ഓർമ്മ ശരിയാണെങ്കിൽ അദ്ദേഹത്തിന് ഇപ്പോൾ ഒരു എഴുപത്തഞ്ച് വയസ്സ് കാണും .... നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇപ്പോൾ എന്താ ഈ രാമേട്ടനെ ഓർക്കാൻ കാര്യം എന്ന്.. ജീവിതത്തിൽ ഒരു പാട് തവണ നല്ല കാര്യങ്ങൾ പറഞ്ഞും പഠിപ്പിച്ചും തന്ന രാമേട്ടനെ, ലോകം കൊറോണ എന്ന മഹാമാരിയോട് പൊരുതുന്ന ഈ അവസരത്തിലല്ലാതെ ഇനി എപ്പോഴാണ് ഓർക്കുക.... എന്റെ ചെറുപ്പത്തിൽ അച്ഛൻ ഗൾഫിൽ നിന്ന് വരുമ്പോൾ വീട്ടിൽ അധികവും പുറത്ത് ഹോട്ടലിൽ നിന്ന് വാങ്ങി വരുന്ന..ഭക്ഷണമാണ് കഴിക്കാറ്'.. ഞങ്ങൾ ആ ഭക്ഷണം കഴിക്കുമ്പോഴും എനിക്ക് ഇത് മതി എന്ന് പറഞ്ഞ് കഞ്ഞിയും ചക്കക്കറിയും കഴിക്കുന്ന രാമേട്ടനെ ഞങ്ങൾ ഒരു പാട് കളിയാക്കിയിട്ടുണ്ട് .... ഞങ്ങൾ അതിന്റെ വേസ്റ്റുകൾ അവിടെ ഇവിടെയായി പരത്തിയിടുമ്പോൾ അതെല്ലാം അടിച്ച് വൃത്തിയാക്കി തീയിട്ട് നശിപ്പിക്കുന്ന .. അദ്ദേഹത്തിന്റെ നന്മയും ശുചിത്വവും.. ഇപ്പോഴാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. മുറ്റത്തെ മണ്ണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ അമ്മ വിളിക്കുമ്പോൾ കൈകൾ പോലും നേരെ കഴുകാതെ ഓടുന്ന ഞങ്ങളെ ഒരു പാട് വഴക്ക് പറഞ്ഞിട്ടുണ്ട് ഈ രാമേട്ടൻ.'... കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോഴും രാമേട്ടനെ കണ്ടിരുന്നു.... എഴുപത്തഞ്ചാം വയസിലും ഒരു അസുഖത്തിനും പിടികൊടുക്കാതെ ഓടി നടക്കുന്ന രാമേട്ടൻ മുപ്പതാം വയസ്സിൽ പ്രഷറ്റിന്റെയും പ്രമേഹത്തിന്റെയും മരുന്ന് കഴിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരു മാതൃകയാണ് '...... ഒരു നല്ല ഗുണപാഠമാണ്.....

പുണ്യ.ഐ.ടി
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ