വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഒന്നായി കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി കൈകോർക്കാം-

ഇന്ന് നാം ജീവിക്കുന്ന പരിസരം മുഴുവൻ മാലിന്യങ്ങൾ നിറഞ്ഞതാണ് കുടിക്കുന്ന വെള്ളവും , കഴിക്കുന്ന ഭക്ഷണവും എന്നു വേണ്ട ശ്വസിക്കുന്ന വായു പോലും മലിനമായി രി ക്കുന്നു ഇതിനുള്ള ഉത്തരവാദി മനുഷ്യർ മാത്രമാണ് ചുരുക്കി പറഞ്ഞാൽ മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നു വന നശീകരണം മൂലം മണ്ണൊലിപ്പ് എന്ന ഭീകര വിവത്ത് നാം നേരിടുന്നു ഇത് നമ്മുടെ മണ്ണിന്റെ ഫലപുഷ്ടത നഷ്ടപ്പെട്ടാനും മഴയുടെ അളവ് കുറയ്യാനും കാരണമാക്കുന്നു. വ്യവസായ സ്ഥാപനങ്ങളിലെ പുക കുഴലുകളും നമ്മുടെ നിരത്തുകളിൽ നിരന്നോടുന്ന വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാക്കുന്നു ഇത് ഓസോൺ പാളിയുടെ തകർച്ചക്ക്‌ വഴിയൊരുക്കുന്നു നാം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക വറുകളും ഉൽപ്പന്നങ്ങളും മണ്ണിൽ അലിയുന്നവയല്ല ഇവ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തുകയും മണ്ണിരയുടെയും വംശനാശത്തിനും കാരണമാകുന്നു സമുദ്രജലത്തിന് ഇന്ന് പഴയ നീല നിറമില്ല. ഫാക്ടറി മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും എല്ലാം ചെന്ന് അടിയുന്നത് സമുദ്രജലത്തിലാണ് ഇവ മത്സ ങ്ങളുടെയും കടൽ ജീവികളുടെയും കാൽ സസ്യങ്ങളുടെയും നാശത്തിന് കാരണമാകുന്നു. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുന്നത് മനുഷ്യർ അറിയുന്നില്ല. മനോഹരമായ നെൽപ്പാടങ്ങൾ ഉണ്ടായിരുന്നിടം എല്ലാം മനുഷ്യൻ മണ്ണിട്ട് മൂടി കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചു. പുഴകൾ മാലിന്യ നിക്ഷേപ സ്ഥലങ്ങളായി പരിസര ശുചിത്യമില്ലായി മ നമ്മളെ നിത്യരോഗികളാക്കി . മലിന ജലത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമായി. നാം അറിഞ്ഞു കൊണ്ട് നമ്മെ തന്നെ തകർക്കുകയാണ് ഇവിടെ ഇനിയെങ്കിലുo നാം മാറിയില്ലെങ്കിൽ ഭൂമിയുടെയും മനുഷ്യരാശിയുടെയും നാശത്തിന് നമ്മൾ തന്നെ കാരണകാരായി മാറും അതുകൊണ്ട് ഇന്ന് മുതൽ നമ്മുക്ക് മാറാം നമ്മുടെ വീട്ടിൽ എത്തുന്ന പ്ലാസ്റ്റിക് കവറുകളും ഉൽപന്നങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെ സൂക്ഷിച്ച വെച്ച് ശേഖരിക്കാൻ വരുന്നവർക്ക് ഇവ നൽകാം. നമ്മുടെ പരിസരങ്ങളിൽ മലിന ജലം കെട്ടി കിടക്കാതെ ശ്രദ്ധിക്കാം , മരങ്ങൾ വെച്ച് പിടിപ്പിക്കാം , ജലാശയങ്ങളിലെ ജലം മലിനമാകാതെ സംരക്ഷിക്കാം. വാഹനങ്ങളുടെ അമിത ഉപയോഗം കുറക്കാം. ഫാക്ടറികളിലെയും ആശുപത്രികളിലെയും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ നമ്മുക്ക് കഴിയണം ഇത്തരം ചെറിയ ശീലങ്ങൾ നമ്മൾ ഓരോരുത്തരും പാലിച്ചാൽ അത് പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കും

നിരഞ്ജൻ സി.പി.
7 D വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം