വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഉണ്ണിക്കുപറ്റിയ തെറ്റ്‌

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുപറ്റിയ തെറ്റ്‌

ഞാൻ ഇന്നിവിടെ പറയാൻ പോകുന്ന കഥയുടെ പേരാണ് ' ഉണ്ണിക്കുപറ്റിയ തെറ്റ് ' .നിങ്ങൾക്കെല്ലാവർക്കും ശുചിത്വം എന്താണെന്ന് അറിയാമോ?ഒരു മനുഷ്യൻ ചെയ്യേണ്ട കടമകളിൽ ഒന്നാണ്.ശുചിത്വം ആരോഗ്യത്തിന് പ്രധാനമായും അവശ്യമുള്ളതാണ്.ഞാൻ ഇത്രയെല്ലാം പറഞ്ഞപ്പോൾ നിങ്ങൾക്കു തോന്നിക്കാണും ഞാനിവിടെ പറയാൻ പോകുന്നത് ശുചിത്വത്തെ കുറിച്ചുള്ളതാണെന്ന് .അതെ, ഇത് നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്ന ഗുണപാഠവും അതുതന്നെയാണ്. ഈ കഥയിൽ ഉണ്ണിക്ക് പറ്റിയ തെറ്റ് എന്താണെന്ന് നോക്കിയാലോ? ഒരു കൊച്ചു ഗ്രാമത്തിൽ സോമദാസൻ എന്ന് പേരുള്ള ആളുടെ മകനായിരുന്നു ഉണ്ണി. ഉണ്ണി മഹാമടിയനായിരുന്നു.ശുചിത്വം തീരെ ഇല്ലാത്ത കുട്ടിയും കൂടിയാണ്.നഖം കടിക്കൽ അവന് ശീലമായിരുന്നു.നഖം കടിക്കുന്നത് പോലെ മറ്റു ദുശ്ശീലങ്ങൾ അവനിൽ ഉണ്ടായിരുന്നു.അങ്ങനെ ഒരു ദിവസം ഉണ്ണിക്ക് വയറു വേദന വന്നു.ഒരു ഗുരുവും വൈദ്യനും ആയിരുന്ന മഹാദേവന്റെ അടുക്കലേക്ക് ഉണ്ണിയും കൂടെ അമ്മയും അച്ഛനും ചെന്നു.ഉണ്ണിക്ക് നിത്യവും ശീലമായിരുന്ന പ്രവർത്തി അല്ലെ നഖം കടിക്കൽ.അവൻ നഖം കടിക്കാൻ തുടങ്ങി. അതുകണ്ട വൈദ്യൻ പറഞ്ഞു" അരുത് മോനെ അങ്ങനെ ചെയ്യരുത് വേഗം പോയി കൈ കഴുകിവാ".

സലീമ ഷെറിൻ
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ