വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം 3

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം.

നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കണം. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മയുടെ തെളിവാണ്. നാം സ്വയം ശുചിയാവുന്നതോടൊപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതിയെ വൃത്തിഹീനമാക്കുന്നത് മനുഷ്യൻ്റ ഇടപെടലുകളാണ്. പരിസരങ്ങളിൽ ചപ്പുചവറുകളും, മലിന ജലവും കുമിഞ്ഞു കൂടിയാൽ കൊതുകുകൾ, എലികൾ, ഈച്ച തുടങ്ങിയവ പരത്തുന്ന രോഗങ്ങൾ വർദ്ധിക്കും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം. മാംസാഹാരം നന്നായി പാകം ചെയ്തു വേണം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ . ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകണം. ഇതിലൊക്കെ പിശുക്ക് കാണിച്ചതുകൊണ്ടാണ് ഇപ്പോൾ കൊറോണ വൈറസിനെ പേടിച്ച് നാം വീട്ടിലിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇനിയെങ്കിലും നാം ശുചിത്വത്തിന് വളരെ പ്രാധാന്യം കൊടുക്കണം. ഇല്ലെങ്കിൽ ഇനിയും പുതിയ പുതിയ രോഗങ്ങൾ നമ്മളെ തേടി വന്നേക്കാം.

കാർത്തികേയൻ കെ
7 A വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം