വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/രോഗത്തെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ അകറ്റാം

ലോകത്തൊന്നാകെ കോളിളക്കം സൃഷ്ടിച്ച ഒരു വൈറസാണല്ലോ കൊറോണ അഥവാ കോ വിഡ് 19. അതെ.... ആ മഹാമാരിക്കെതിരെ നമ്മളിപ്പോൾ ഒറ്റക്കെട്ടായ് പൊരുതുകയാണ്. അതുകൊണ്ട് തന്നെ നമ്മളിപ്പോൾ ലോക് ഡൗണിലാണ്. പ്രിയരേ ഇപ്പോൾ നമുക്ക് സമൂഹനൻമക്ക് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും.അതായത് കൊറോണയെ പേടിച്ച് വീട്ടിലിരിക്കുന്ന നാം മറ്റു രോഗത്തിന് കാരണക്കാരാവുന്ന സൂക്ഷ്മാണുക്കളേയും കൊതുക് ഈച്ച എന്നീ വർഗങ്ങളേയും അകറ്റി നിർത്തുക തന്നെ വേണം. ഒരു നിമിഷം പോലും പാഴാക്കാതെ നാം ഉണർന്ന് പ്രവർത്തിക്കണം. വീടിന്റെ പരിസരങ്ങളിൽ കൊതുകുകൾക്ക് വളരാൻ സഹായകരമാവുന്ന വെള്ളക്കെട്ടുകൾ ഉണ്ടോ എന്ന് പ്രത്യേകം നിരീക്ഷിക്കണം. അലക്ഷ്യമായ് നാം വലിച്ചെറിയുന്ന ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക്ക് സാധനങ്ങൾ, പാള etc... ഇവയിലൊന്നും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത് .വീടിന് ചുറ്റും കുറ്റിക്കാടുകൾ ഉണ്ടാകുന്നതും കൊതുകുകൾക്ക് വളരാൻ സഹായകരമാണ്. ഭക്ഷ ണം എപ്പോഴും അടച്ച് വെച്ച് സൂക്ഷിക്കണം - ഈച്ച പോലുള്ള പ്രാണി കളി രുന്നാലും നമുക്ക് രോഗം വരും.അതുകൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് മറ്റു രോഗങ്ങളുണ്ടാ വുന്ന എല്ലാ Source ഉം നാം ഓരോരുത്തരും അകറ്റി നിർത്തിയേ പറ്റൂ..

ഫാത്തിമ സിയ വി.
7 E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം