വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി 2

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ പരിസ്ഥിതിയാണ്. നാം പലതരത്തിലായി പരിസ്ഥിതിയെ ദ്രോഹിക്കുന്നു. നാം ദ്രോഹിക്കുമ്പോൾ ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പരിസ്ഥിതി നമുക്ക് എത്ര ഉപകാരപ്രദമാണെന്നു. ഉണ്ടാകില്ല കാരണം നമ്മുടെ സ്വാർത്ഥതക്കുവേണ്ടിയാണ് നാം പരിസ്ഥിയെ ഉപയോഗിക്കുന്നത്. പരമാവധി നാം പരിസ്ഥിയെ പലതരത്തിലായി ദ്രോഹിക്കുന്നു. മരം വെട്ടി, ഖനനം അന്തരീക്ഷമലിനീകരണം. മരം വെട്ടുന്നതിലൂടെ പരിസ്ഥിതിയുടെ ആവാസവ്യവസ്ഥാ നഷ്ടപ്പെടുന്നു ചില ജീവികളുടെ വാസസ്ഥലവും ഭക്ഷണവും നഷ്ടപ്പെടുന്നു മരം വെട്ടിയിട്ടു ആ മരം കൊണ്ട് നമ്മൾ ഫർണ്ണിച്ചർ മേശ, വാതിൽ എന്നിവ നിർമിക്കുന്നു. നമ്മൾ ദ്രോഹിക്കുന്നതിന്റെ ഫലമായാണ് ഉരുൾപൊട്ടൽ, പ്രളയം എന്നിവ രൂപപെടുന്നത്. ഇനിയെങ്കിലും ദ്രോഹിക്കുന്നത് നിർത്തൂ നല്ലൊരു പരിസ്ഥിതിയെ രൂപപ്പെടുത്തു

ചന്ദ്രവിദ്യ
7 B വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം