വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം എന്റെ കടമ


മനുഷ്യനും ജീവജാലങ്ങൾക്കും സസ്യവ൪ഗ്ഗങ്ങൾക്കും നിലനിൽക്കണമെങ്കിൽ പരിസ്ഥിതി അനിവാര്യമാണല്ലോ. പരിസ്ഥിതിയെകൊണ്ട് നമ്മുക്ക് ഒരുപാട് ഗുണങ്ങളുണ്ടല്ലോ, അങ്ങനെയുള്ള പരിസ്ഥിതിയെയാണ് മനുഷ്യൻ ഇല്ലാതാക്കുന്നത്, ഈ ക്രൂരപ്രവ൪ത്തനങ്ങൾ എല്ലാജീവജാലങ്ങൾക്കും നാശം വിതയ്ക്കും. മരം വെട്ടൽ ,കുന്നിടിക്കൽ, വയൽനികത്തൽ അങ്ങനെ ഒരുപാട് ഒരുപാട് . നമ്മുടെ സംസ്ഥാനമായ കേരളത്തിൽ രണ്ട് പ്രളയങ്ങൾ കടന്നുപോയല്ലോ, അതിന് കാരണം വയൽ നികത്തലും ജലാശയങ്ങൾ ചെറുതാക്കലുമാണ്. പണ്ട് പുഴകളിലൂടെയും പാടങ്ങളിലും മറ്റുജലാശയങ്ങളിലും വെള്ളം നിന്നിരുന്നു. ഇപ്പോൾ ആ വെള്ളം ഒഴുകുവാൻ സ്ഥലമില്ലാതെ വഴിമാറിയൊഴുകുന്നതാണ് ഈ പ്രളയങ്ങൾക്ക് കാരണം. അതുപോലെ കുന്നിടിക്കൽ ഇടിച്ചക്കുന്ന് മഴക്കാലത്ത് മഴവെള്ളത്തിനൊപ്പം ഒലിച്ച് പോരുന്നു. ഇതുപോലെ ഒത്തിരിപ്രകൃതിദുരന്തങ്ങളുണ്ട്. മനുഷ്യൻ പ്രകൃതിയോട് കരുണക്കാട്ടുന്നില്ല. അതുപോലെ ജീവജാലങ്ങളോടും.എന്തായാലും മനുഷ്യൻ ഇനിയെങ്കിലും പരിസ്ഥിതിയോടും ജീവജാലങ്ങളോടും കരുണക്കാട്ടുകതന്നെ വേണം , ഇനിയെങ്കിലും മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കണം, ജീവജാലങ്ങളെ സംരക്ഷിക്കണം. പ്രകൃതിയിൽ ഒട്ടേറെ ഭംഗിയായ കാഴ്ചകളുണ്ട്, അവയെ നശിപ്പിക്കരുത്, നമ്മുക്ക് കുളി൪ക്കാറ്റും തണലും നൽകുന്ന മരങ്ങൾ വെട്ടരുത്. പ്രകൃതിയ്ക്ക് ദോഷമായകാര്യങ്ങൾ ചെയ്യരുത് . മരങ്ങൾ വെട്ടിനശിപ്പിച്ചാൽ ഒരുപാട് വേദനകൾ സഹിക്കേണ്ടിവരും, അതുകൊണ്ട് മരങ്ങൾ വെട്ടിയാൽ മഴപെയ്യില്ല, മഴപെയ്യാതിരുന്നാൽ കുടിവെള്ളവും ഭക്ഷണം പാകംചെയ്യാനുള്ള വെള്ളവുമ കിട്ടാതാവും. ജലാശയങ്ങളിൽ വെള്ളം ഇല്ലാതാവും അങ്ങനെ തുട൪ന്നാൽ ആളുകളില്ലാതാവാനും തുടങ്ങും. അതുകൊണ്ട് നമ്മൾ മരം വെട്ടരുത്. അത്യാവശ്യങ്ങൾക്ക് ഒരു മരം വെട്ടിയാൽ ഒരു തൈ കുഴിച്ചിടണം. മരങ്ങളില്ലെങ്കിൽ ഈ ലോകംതന്നെ ഉണ്ടാകില്ല. മരം ഒരു വരം എന്നാണല്ലോ, മരം ലോകത്തിലെ എല്ലാജീവജാലങ്ങൾക്കും വേണ്ടി സൃഷ്ടിച്ചതാണ്, അതുകൊണ്ട് നാം അതിനെ നശിപ്പിക്കരുത്.നമ്മൾ ഒരു മരമെ വെട്ടുന്നുള്ളൂയെന്ന് വിചാരിക്കും പക്ഷേ ലോകത്തിലെ എല്ലാവരും ഓരോ മരം വെട്ടിയാൽ സംഖ്യ കൂടും. അതേപോലെ പ്ലാസ്റ്റിക്ക് ചപ്പുചവറുകളും പ്ലാസ്റ്റിക്കിന്റെ ഒരു സാധനവും നമ്മൾ മണ്ണിലേക്കെറിയരുത്.അതു നമ്മുക്കും നമ്മുടെ മണ്ണിനും മറ്റുജീവജാലങ്ങൾക്കും കേടാണ്. അതുകൊണ്ട് പരമാവധി എല്ലാ മനുഷ്യരും പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കണം. അതേപോലെ മറ്റൊരുകാര്യം പ്ലാസ്റ്റിക്ക് കത്തിക്കരുത്. അതു നമ്മുടെ ഓസോൺപാളിയ്ക്ക് വലിയ നാശം ഉണ്ടാക്കും . പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഘടകങ്ങൾ ഓസോൺ പാളിയിൽ തട്ടുമ്പോൾ ഓസോൺ പാളിയിൽ ധ്വാരങ്ങൾ ഉണ്ടാകും. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് നമ്മെ രക്ഷിക്കുന്ന ഓസോൺ പാളിയോടാണ് നമ്മൾ ഈ ക്രൂരതകാട്ടുന്നത്. ഇത് ഇങ്ങനെ തൂട൪ന്നാൽ ഓസോൺപാളിയിൽ വലിയദ്വാരങ്ങളുണ്ടായി അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് കടക്കും, മനുഷ്യൻ ഇല്ലാതാകാനും തുടങ്ങും. പ്രകൃതിസൗഹൃദമായ ജീവിതരീതിയിലേക്ക് മനുഷ്യൻ മാറിയാലെ മാനവരാശിക്കും ജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കൂ. അതിനായി നമ്മുക്ക് ഒത്തൊരുമിച്ച് പ്രവ൪ത്തിക്കാം.

അശ്വിൻ കൃഷ്ണ പി
4 ബി വി.പി.എ.യു.പി. സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം