വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

കേരളത്തിന്റെ ആരോഗ്യരംഗം ഒരു വലിയ പതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണല്ലോ. പരിസ്ഥിതിയും ശുചിത്വവും പ്രതിരോധവും ഇവ മൂന്നും ചേരുമ്പോഴാണ് നമ്മുടെ ജീവിതം സന്തുഷ്ടപൂർണ്ണമാക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനമായ മൂന്ന് ഘടകങ്ങളാണ് ഇവ. ഇതിൽ പരിസ്ഥിതിയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്നത്തെ നമ്മുടെ പരിസ്ഥിതി വളരെ ദാരുണമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ പരിസ്ഥിതി നിമിഷം തോറും മലിനമായികൊണ്ടിരിക്കുകയാണ്. ഇതിന് കാരണമാകുന്നത് മനുഷ്യർ തന്നെയാണ്. പുഴകളിലും പ്ളാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. വഴിയരികിലെ വയലുകൾ നികത്തി അവിടെ പടുകൂറ്റൻ ബിൽഡിങ്ങുകളും ഫാക്ടറികളും നിരന്തരമായി കെട്ടിപൊക്കുകയും ചെയ്യുന്നു.

ഇത് പോലുള്ള വിഷം തുപ്പും വൃവസായ ശാലകൾ നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും നമുക്ക് കാണാൻ സാധിക്കും. ഇതിൽ നിന്നും വരുന്ന വിഷവാതകങ്ങൾ പരിസ്ഥിതി മലിനീകരണത്തിന്റെ ഒരു വലിയ ഭാഗമാണ്. ഇതിനായി ശുദ്ധവായു ലഭിക്കാതെ അസുഖങ്ങൾക്ക് അടിമയായി തീരുകയും ചെയ്യുന്നു. ജലശ്രോതസ്സുകളിൽ മാത്രമല്ല വഴിയോരങ്ങളിൽ മറ്റും പ്ളാസ്റ്റിക് നിക്ഷേപിക്കുന്നുണ്ട്. ഇത്തരം പ്രവർത്തികൾ കൊണ്ട് പരിസ്ഥിതി മലിനമാക്കി മാത്രമല്ല ചെയ്യുന്നത്. ശുചിത്വം ഇല്ലാതാവുകയുമാണ്. ഇതിനായി ശുദ്ധവായുവിന്റെ അളവ് കുറയുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ധാരാളം പദ്ധതികൾ ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും ഭൂരിഭാഗങ്ങളിലും മാലിന്യങ്ങളുടെ ഒരു കൂമ്പാരം തന്നെ നമ്മുക്ക് കാണാൻ കഴിയും. പരിസ്ഥിതി മലിനമാക്കുന്നതോടൊപ്പം തന്നെ ശുചിത്വവും ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. നമ്മൾ പരിസ്ഥിതിയിൽ ചെയ്യുന്ന കൊടുംക്രൂരതയുടെ പകരമായാണ് ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോപങ്ങൾ നമുക്ക് നേരിടേണ്ടി വരുന്നത്. അതുമാത്രമല്ല ശുചിത്വം ഇല്ലാതാവുകയും മാലിന്യങ്ങൾ വർദ്ധിക്കുന്നതുക്കൊണ്ട് തന്നെയാണ് പുതിയ പുതിയ പേരുകളിൽ പലതരം രോഗങ്ങളും നമ്മെ പിടികൂടുന്നത്. കൊറോണ, വിപ്പ് പോലുളള ധാരാളം അസുഖങ്ങൾക്ക് ഇന്ന് നമ്മൾ അടിമയായികൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ ആകുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്. ഉദാഹരണത്തിന് ഇപ്പോൾ ‘കൊറോണ ‘എന്ന മഹാമാരിയുടെ ഭീതിയിലാണ് നമ്മുടെ ലോകം. കൊറോണ /കോവിഡ് 19 എന്ന ഈ രോഗംരോഗംമിന മിനുറ്റുകൾക്കകം പകരുന്ന ഒരു പകർച്ചവൃ) ധിയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ദിവസം തോറും ഈ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയാം. ഇതിനെ പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്ന് അറിയാം. എന്നിട്ടും ഇതൊന്നും വിലകൊടുക്കാതെ വഴിയോരങ്ങളിൽ കൂട്ടം കൂടി നിൽക്കുന്ന മനുഷ്യാവകാശ തന്നെയാണ് ഇതിന് കാരണം. രോഗപ്രതിരോധത്തിനേക്കാൾ വലിയ ചികിത്സ മറ്റൊന്നില്ല. മനുഷ്യാവകാശ വിചാരിച്ചാൽ ഇതെല്ലാം ഒഴിവാക്കാൻ കഴിയുമെന്ന് ഈ കൊറോണക്കാലം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. കാരണം ലോകമാകെ ഈ മഹാമാരിയുടെ ഭീതിയിൽ വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ മലിനീകരണമില്ല. ഫാക്ടറികളിൽ നിന്നുള്ള ശുദ്ധമായ വായു പരക്കുന്നു. മലിനമാക്കാൻ മനുഷ്യാവകാശ ഇല്ലാത്തതുകൊണ്ടു തന്നെ ഇന്ന് ശുചിത്വവും നിലനിൽക്കുന്നു. ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കാം. പരിശ്രമിച്ചാണ് ഏത് മഹാമാരിയേയും പ്രതിരോധിക്കാവുന്നതാണ്. അതുകൊണ്ട് മലിനമാവാത്ത പരിസ്ഥിതിയാണെങ്കിൽ അവിടെ ശുചിത്വവും ഉണ്ടാകും. ശുചിത്വം ഉണ്ടെങ്കിൽ ശുദ്ധമായ വായു ശ്വസിക്കാം. അതുകൊണ്ട് ഒരു വിധത്തിലുള്ള അസുഖങ്ങളെയെല്ലാം നമുക്ക് പ്രതിരോധിക്കാവുന്നതാണ്.

ആർദ്ര. ബി
6 F വി.പി.എ.യു.പി സ്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം