വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണത്തിന്റ ആവശ്യകത

{

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്നു കാലഘട്ടമാണിത് . നൈസർഗ്ഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായി പലവിധ പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നു ഉണ്ടെങ്കിലും അവയൊന്നും ഫലവത്തായ രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം .

             ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും ആളും പ്രകൃതിയെ വലിയതോതിൽ അസ്വസ്ഥമാക്കുന്നുണ്ട് . ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുളള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി . പ്രകൃതി സമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു . മനുഷ്യരാശിയുടെ ക്ഷേമം , സാമ്പത്തിക വ്യവസ്ഥയുടെ  പരിപാലനം എന്നിവയൊക്കെ ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ശരിയായ ഉപയോഗത്തിലാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഭാവിതലമുറയുടെ യുടെ നിലനിൽപ്പിന് കൂടി ആവശ്യമാണെന്ന് നാം തിരിച്ചറിയണം . 
                 മനുഷ്യൻറെ പ്രവർത്തികളെ നിയന്ത്രിക്കാനും പരിശോധിക്കാനും ആ വഴിക്ക് ജൈവ ഭൗതിക പരിസ്ഥിതിയിലേയും പ്രകൃതി വിഭവങ്ങളിലേയും ദോഷകരമായ ഘടകങ്ങളെ തടയുവാനും ഉതകുംവിധം ആകട്ടെ ഇനിയുള്ള നമ്മുടെ ഓരോ പ്രവർത്തനങ്ങളും . പ്രകൃതിയെ അതിൻറെ തായ് സ്വാഭാവികതയിൽ നിലനിൽക്കാൻ അനുവദിക്കൂ....
ലക്ഷ്മി എം എസ്
10B വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം