വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ ഈ സമയവും കടന്നു പോകും
{
ഈ സമയവും കടന്നു പോകും
ഇന്ന് എന്റെ പേന ചലിക്കുന്നില്ല . ശകടങ്ങളുടെ ഒച്ചയൊ കാതടപ്പിക്കുന്ന ശബ്ദമോ ഇല്ല . ഏതോ ദുഃഖത്തിന്റെ മുകതയിൽ ഒറ്റപ്പെട്ടുകിടക്കുകയാണ് ഇവിടം . മറ്റെവിടെയും ഉള്ള സ്ഥിതി വ്യത്യസ്തമല്ല . ഓർത്തു നോക്കിയാൽ ഇത്തരം ഒരു അടച്ചുപൂട്ടൽ അനിവാര്യമാണ് . എന്റെ തലമുറ ഈ നൂറ്റാണ്ടിന്റെ പല അനുഭവങ്ങൾക്കും സാക്ഷിയായി . അവയുടെ എല്ലാം അതിജീവനത്തിനും . കാലം ഒരു പക്ഷേ ഇതെല്ലാം കഥകളായി ഓർത്തിരിക്കാം. ചിലപ്പോൾ തോന്നിപ്പോകാറുണ്ട് കാലം പലപ്പോഴായി മനുഷ്യനെ ഓർമിപ്പിച്ചത് വീണ്ടും ആവർത്തിക്കുകയാവാം . എന്തുതന്നെയായാലും മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ ഒരു അവസരം കൂടി . 'ലക്ക്ഡൗൺ' എന്ന് ലക്ഷ്മണരേഖക്കപ്പുറം കടക്കാനാവാതെ എന്റെ പ്രാകൃതമായ ഒരു ജീവിതശൈലി . ഉത്സവങ്ങളും പെരുന്നാളുകളും ഇല്ല . കൈ ചുംബിക്കാനും ആലിംഗനം ചെയ്യാനും എത്തുന്ന ആൾദൈവങ്ങൾ ആശ്രമം കൊട്ടിയടച്ചു . എത്രയും പെട്ടെന്ന് സർജറി നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ആശുപത്രികളിലെ സ്ഥിരം വാചകങ്ങൾ ഇല്ല . ജീവിതയാത്രയിലെ മരണപ്പാച്ചിലുകളില്ല . രാജ്യങ്ങൾ തമ്മിൽ മത്സരബുദ്ധിയില്ല . സ്വന്തം വീട്ടുവളപ്പിലെ കായ്കനികൾക്കു സ്വാദു കൂടി . ആഘോഷങ്ങൾക്ക് ആഢംബരം ആവശ്യമില്ലാതായി സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും വിട്ട് നാടിനെ സേവിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പോലീസുകാരെയും ദൈവമായി കണക്കാക്കുന്നു . തനിക്കൊപ്പം തനിക്കുചുറ്റും ഉള്ളവരെയും കരുതാൻ പഠിക്കുന്നു . ജാഗ്രതയുടെ കരങ്ങൾ നമുക്കു ചുറ്റും പല രൂപത്തിൽ ഉണ്ടെങ്കിലും നമ്മുടെ ഉത്തരവാദിത്വം നമ്മളിൽ തന്നെയാണ് . ഈ ചങ്ങലകൾ പൊട്ടിച്ചെറിയാൻ നമ്മുടെ കൈയിലുള്ള ആയുധം പ്രതിരോധമാണ് . ഈ സമയവും കടന്നു പോകും . പ്രതീക്ഷയുടെ പുലരികൾ ഇനിയും നമ്മെ തേടിയെത്തും നാളെ ജീവനോടെ തന്നെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത രാത്രി . അലാറം വെച്ച് കിടക്കുന്നത് തന്നെ നമ്മുടെ പ്രത്യാക്ഷയുടെ ഏറ്റവും വലിയ തെളിവല്ലേ❓
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം