വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ആരും നിസ്സാരരല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ആരും നിസ്സാരരല്ല


ബാലു അന്ന് വളരെ നേരത്തെ ഉണർന്നു. എന്നത്തേയും പോലെ അവനു ആദ്യം പത്രം വായിക്കണം. പത്രം എത്തുന്നതിലും നേരത്തെ അവൻ ഉണർന്നിരിക്കുന്നു. എന്തോ വലിയ അസ്വസ്ഥത അവനിൽ കാണാം. 12വയസ്സ് മാത്രം പ്രായമായ ബാലു ദേവപുരം ഗ്രാമത്തിന്റെയും അവിടുത്തെ യു പി സ്കൂളിന്റെയും അഭിമാനവും നായകനുമാണ്. ഏവർക്കും മാതൃക വിദ്യാർത്ഥി പങ്കെടുക്കുന്ന പൊതുവിജ്ഞാന മത്സരത്തിൽ എല്ലാം ഒന്നാമൻ. ഇന്ന് അവൻ പത്രം കാത്തിരിക്കുന്നു. ഏത് വാർത്തയാണ് അവനു അറിയേണ്ടത്? അമ്മ ബാലുവിന്റെ വല്ലായ്മ കണ്ട് "എന്താ ബാലു നിനക്ക് കാപ്പി വേണോ? എന്ന ചോദ്യത്തിന് പത്രം മതി എന്ന് മറുപടി. ഇവന് എന്ത് വിവരമാ ഈ അതിരാവിലെ അറിയേണ്ടത് എന്ന ആത്മഗതത്തോടെ അമ്മ അടുക്കളയിലേക്ക് പോയി.ബാലുവിന്റെ മനസ് മുഴുവൻ ഇന്നലത്തെ ആ ഒരു വാർത്ത വുഹാൻ എന്ന പ്രദേശവും അവിടെ രൂപം കൊണ്ട പുതിയ രോഗവും അതിന്റെ അതിവ്യാപനവും തന്നെയായിരുന്നുസൈക്കിൾ മണിയൊച്ച അവനെ ചിന്തകളിൽ നിന്നും ഉണർത്തി. തന്റെ കാത്തിരിപ്പിനു വിരാമം പത്രം കയ്യിൽ. വിശദമായി വായിച്ചു. Covid 19 ന്റെ അതിവേഗപടരൽ ഇന്ത്യ യിലേക്കും എത്തി എന്ന തിരിച്ചറിവ് അത് അവനെ ഭയപ്പെടുത്തി. ആ കുഞ്ഞു മനസ്സിൽ മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, കൊച്ചനുജത്തിഈ വലിയ രോഗത്തെ തടയാൻ കൈകഴുകൽ, സമ്പർക്കം ഒഴിവാക്കൽ, മാസ്ക് ഉപയോഗിക്കൽ, തുടങ്ങി ലളിത മാർ ഗങ്ങളും. തന്റെ പങ്കാളിത്തം ഉറപ്പാക്കിയേ മതിയാവൂ. ചില ബാലിശ ചിന്തകൾ ശെരിയാവില്ല മനസ്സിൽ പിന്മാറ്റത്തിന്റെ മുരൾച്ച.വായനയിലൂടെ തന്റെ ഉള്ളിലേക്ക് കടന്നുകൂടിയ ആരാധ്യ ബാലികമാർ, പാകിസ്ഥാൻ ആക്ടിവിസ്റ് മലാല, സ്വീഡിഷ് ആക്ടിവിസ്റ് ഗ്രേറ്റ ഇവരൊക്കെ തനിക്കെന്നും ഊർജം പകർന്നവരല്ലേ ഇല്ല പിന്മാറാൻ എനിക്ക് കഴിയില്ല അവൻ ഉറച്ച തീരുമാനത്തിലെത്തി. ഞാനും പങ്കാളി ആകും.അമ്മയുടെ സഹായത്തോടെ മാസ്ക് നിർമ്മിച്ചു അച്ഛനെ സ്വാധീനിച്ചു സാനിറ്റൈസർ, സോപ്പ് തുടങ്ങിയവ വാങ്ങി ഗ്രാമത്തിലേക്ക് ഇറങ്ങി. കുഞ്ഞു നേതാവിന്റെ വാക്കുകൾക്ക് മുന്നിൽ മുതിർന്നവർ അനുസരണയുള്ള കുട്ടികളായി. ലോകത്തിന്റെ കാവലാൾ ആകേണ്ട നാളത്തെ പൗരൻ ബാലു,,,,,,,, കുറെ ബാലുമാർ,,,,,,,,, നല്ലൊരുനാളെയ്ക്കായി

റിനോ റിങ്കിൾ
10G വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ