വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കവിത* വഴിയടഞ്ഞ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വഴി അടഞ്ഞ ലോകം


ഉണ്ണിക്ക് ഉണ്ടൊരു സ്വപ്നം അവനുണ്ട് ഒരു ലോകം
സ്കൂൾ അങ്കണത്തിൽ കൂട്ടുകാരോടൊത്ത്‌.. കളിച്ചു രസിക്കുന്ന ലോകം സ്കൂൾ വാർഷികമാണ് വരുംദിനം തിമിർക്കണം പരിപാടികൾ... സ്വപ്നങ്ങൾനെയ്തു ഉണ്ണി പെട്ടെന്ന് ഒരുദിനം അതാ അറിയിപ്പ് മന്ത്രിയുടെ
പ്രപഞ്ചത്തെ തകർക്കുന്ന ഒരു രോഗം പിടിപെട്ടു ലോകം മുഴുവൻ അതിന്റെ നാമമോ" കൊറോണ" " പേടിക്കണം നമ്മൾ സൂക്ഷിക്കണം ആരോഗ്യം പാലിക്കണം ശുചിത്വം
സ്കൂളുകൾ അടച്ചു ഓഫീസുകൾ അടച്ചു കടകമ്പോളങ്ങൾ അടച്ചു
നിർത്തി വാഹനങ്ങൾഓട്ടം അടങ്ങി ജനങ്ങൾവീടുകളിൽ ഇറങ്ങി നിയമപാലകർ
റോഡുകളിൽ വേണം ശുചിത്വം നമ്മുക്കെങ്ങും
കഴുകണം കൈകൾ സോപ്പ് കൊണ്ട്.. കെട്ടണം വായയും മൂക്കും തൂവാലകൊണ്ട് പാലിക്കണം അകലം മനുഷ്യർ തമ്മിൽ
ദിനംപ്രതി ലോകമെങ്ങും
ഉയരുന്നു മരണം
തൊട്ടവർ തൊട്ടവർ രോഗികളാകുന്നു
പകച്ചു ജനങ്ങൾ
കയ്യുംമെയ്യും മറന്നു
പോരാടുന്നഡോക്ടർമാർ, മാലാഖമാർ ആരോഗ്യപ്രവർത്തകർ
നമിക്കണം നാം അവരെ
ഉണ്ണിക്ക് സങ്കടം തോന്നി
പുറത്തു വിടുന്നില്ല അമ്മ
കൂട്ടുകാരുടെ കൂടെ കളിക്കാൻ വിടുന്നില്ല സ്കൂൾ അടച്ചിട്ടും ഉണ്ണിയുടെ സ്വപ്‌നങ്ങൾ വെറുതെ ആയല്ലോ ഒരു കൊറോണ കാരണം

കിരൺദേവ്.കെ
3 വി.ജി.എസ്.എൽ.പി സ്കൂൾ, മാനന്തേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത