വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ നമ്മുക്ക് അതിജീവിക്കാം
നമ്മുക്ക് അതിജീവിക്കാം
കോവിഡ് 19 നമ്മുടെ ജീവിതക്രമങ്ങളെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. പരീക്ഷകൾ പലതും ഇനിയും നടക്കാനുണ്ട്. പലതും പഠിക്കാനും പുതിയ ചില അറിവുകൾ നേടാനുമുള്ള അവസരമായി ഈ ദിവസങ്ങളെ നമുക്ക് പ്രയോജനപ്പെടുത്താം. കൊറോണയെ അതിജീവിക്കാനും അറിവ് ആവശ്യമാണ്. അറിവിലൂടെ വികസിച്ചുവരുന്ന കണ്ടെത്തലുകൾക്ക് മഹാമാരികളെ ഇല്ലാതാക്കാനാവും. ന്യൂക്ലിയർ ബോംബുകളും മിസൈലും എല്ലാം കോവിഡ് 19 ന് മുന്നിൽ നിഷ്ഫലം ! ബാക്ടിരിയേക്കാൾ ചെറുതാണല്ലോ വൈറസുകൾ ആ സൂക്ഷ്മ ജീവികൾക്കു മുൻപിൽ വിറയ്ക്കുകയാണ് ലോകം പ്രകൃതിയിലെ നാടകങ്ങൾ മുഴുവൻ നമുക്കറിയില്ല. പ്രകൃതിയിലെ അതിലോലമായ ബന്ധങ്ങൾ ഭൂരിഭാഗവും മനുഷ്യന് അദൃശ്യം അതൊക്കെ അറിയുവാൻ ഇനിയും ധാരാളം വായിക്കണം, പഠിക്കണം, അതിനു കൂടിയുള്ള തുടക്കമാകട്ടെ ഈ ദിവസങ്ങൾ 2018 ലും 2019 ലും ഉണ്ടായ പ്രളയത്തെ തോൽപ്പിച്ചത് പോലെ നമുക്ക് ഈ മഹാമാരിയെ അതി ജീവിക്കാം . അതിനായി വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ച് കോവിഡ് 19 വൈറസിനെ നിയന്ത്രിക്കുന്നതിലൂടെ നമുക്ക് സുരക്ഷിതമായി ഇരിക്കാം ഒരു ഗ്രീക് എഴുത്തുകാരന്റെ ആത്മകഥയിലെ രംഗം പോലെ പ്രളയം നാടിനെ മുക്കി.യിരിക്കുന്നു അവരുടെ മുന്തിരിപ്പാടങ്ങങ്ങൾ മുഴുവൻ മുങ്ങിപ്പോയത് അവൻ കണ്ടു. അധ്വാനിച്ചതെല്ലാം പ്രകൃതി എടുത്തിരിക്കുന്നു. വീടിന്റെ നനഞ്ഞ വാതിൽപ്പടിയിൽ അച്ഛൻ നിൽപ്പുണ്ടായിരുന്നു. അച്ഛൻ പട്ടാളക്കാരൻ ആയിരുന്നു ഒരുപാട് യുദ്ധങ്ങൾ കണ്ടയാൾ. തീഷ്ണമായി ജീവിതം രുചിച്ചയാൾ, വിറച്ച് വിറച്ച് അവൻ ചോദിച്ചു, അച്ഛാ നമ്മുടെ മുന്തിരിപ്പാടങ്ങൾ മുഴുവൻ പോയി, അല്ലേ? അച്ഛൻ അപ്പോൾ ഇടറുന്ന സ്വരത്തിൽ പറഞ്ഞു നമ്മൾ പോയില്ലല്ലോ? സ്വാതന്ത്ര്യത്തോടെ തിരിച്ചുവരുമ്പോൾ നമുക്കും പറയാനാവണം നമ്മൾ പോയില്ലല്ലോ? നാം ശേഷിച്ചാൽ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |