വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ കേരളമല്ല ശുചിത്വ കേരളം ആണ് നമുക്ക് ആവശ്യം

പഴയകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. എന്നാൽ നമ്മുടെ ഈ പുതിയ ലോകത്ത് ആരും തന്നെ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഓരോരുത്തരും സ്വന്തം കാര്യം നോക്കുന്നതിനിടയിൽ ശുചിത്വത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ശുചിത്വം എന്നത് ഒരാളുടെ മാത്രം ബാധ്യതയില്ല ഒരു സമൂഹത്തിന്റെ കൂടി ബാധ്യത ആണ്. നാം അതിനെ തള്ളിക്കളയരുത്. കാരണം ശുചിത്വമില്ലെങ്കിൽ നമുക്ക് പല രോഗങ്ങളും വന്നേക്കാം. സ്വയം വൃത്തിയാക്കുമ്പോൾ നമ്മുടെ പരിസരവും വൃത്തിയാക്കുക. നിത്യജീവിതത്തിൽ ആയാലും ബിസിനസ് ലോകത്തിൽ ആയാലും മുതിർന്നവർ തന്നെയും ഇക്കാര്യത്തിൽ എല്ലാ എപ്പോഴും മാതൃകകൾ വെക്കാറില്ല. പല പൊതുസ്ഥലങ്ങളും അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലാണ് കിടക്കുന്നത്. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസരശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. നാം ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും സോപ്പുപയോഗിച്ച് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ, തുണികൊണ്ടോ മുഖം മറച്ചു പിടിക്കുക. പച്ചക്കറികളോ പഴങ്ങളോ നന്നായി കഴുകിയതി നു ശേഷം മാത്രം ഉപയോഗിക്കുക. ഇതെല്ലാം പാലിച്ചാൽ തന്നെ നമുക്ക് രോഗങ്ങളെ ഒഴിവാക്കാം. എല്ലാം അറിയാം എങ്കിലും മനുഷ്യൻ ശുചിത്വമില്ലാതെ ജീവിക്കുന്നു. അതിനാൽ നമുക്ക് ഒരു നല്ല ശുചിത്വ ഭൂമി ഉയർത്തണം. അതിനു നാം ഒന്നായി നിൽക്കണം.

സനമോൾ
9 A വി.എച്ച്. എസ്.എസ്. വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം