വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

രോഗപ്രതിരോധമാണ് ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്നു പറയുന്നത്.കാലാവസ്ഥ മാറുന്നതിനുസരിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.പ്രതിരോധശക്തി ഇല്ലെങ്കിൽ ഈ കാലാവസ്ഥാവ്യതിയാനങ്ങൾ പോലും നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാം.ധാരാളം വെള്ളം കുടിക്കുക,വൈറ്റമിൻ അടങ്ങിയ ആഹാരം കഴിക്കുക തുടങ്ങിയവ ചെയ്യുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാം.

എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരത്തേക്കാൾ താൽപര്യം ജങ്ക്ഫുഡ്ഡിനോടാണ്.ആവശ്യത്തിൽ കൂടുതൽ നിറവും സുഗന്ധവും ചേർക്കുന്ന അത്തരം ആഹാരം കുട്ടികളെ ആകർഷിക്കുന്നു.ആരോഗ്യം നൽകുന്നില്ല എന്നു മാത്രമല്ല ഇതു നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.മുൻപുള്ളതിനേക്കാൾ ഇന്ന് അസുഖങ്ങൾ കൂടുന്നതിനും കാരണങ്ങൾ ഇതൊക്കെയാണ്.പരിസ്ഥിതിയും നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ്.മനുഷ്യന്റെ ചെയ്തികൾ കാരണം അതും നശിച്ചുകൊണ്ടിരിക്കുകയാണ്.നമ്മൾ ഉണ്ടാക്കുന്ന മലിനീകരണങ്ങൾ നമ്മളെത്തന്നെയാണ് നശിപ്പിക്കുന്നത്.ഇന്ന് നമ്മൾ അതിഭീകരമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.കോറോണ എന്ന വൈറസ്സിനെ പേടിച്ച് നമ്മളെല്ലാവരും ഇന്ന് വീടിനുള്ളിൽ ഒതുങ്ങി കഴിയുകയാണ്.രോഗപ്രതിരോധം നിലനിർത്തുന്നതിനൊപ്പം വ്യക്തിശുചിത്വം പാലിച്ചാൽ ഈ ആപത്തിൽ നിന്നെല്ലാം നമുക്ക് രക്ഷനേടാം.

ബിജിത ആർ ബി
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം