വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/രാജാവും വൈദ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
രാജാവും വൈദ്യനും


 ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.മഹാമടിയനായിരുന്നു ആ രാജാവ്.തൻെറ പ്രജകൾക്ക് വേണ്ടി ഒന്നും അയാൾ ചെയ്യുമായിരുന്നില്ല.അതിൽ പ്രജകൾക്ക് വലിയ സങ്കടമായിരുന്നു.എന്നാൽ രാജാവിന് ഏതു സമയവും ഉറക്കം,തീറ്റി എന്നൊരു വിചാരമേ ഉണ്ടായിരുന്നുള്ളൂ.അങ്ങനെയിരിക്കെ രാജാവിന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി.ഓരാ ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് രാജാവിന് പല പല അസുഖങ്ങൾ വരാൻ തുടങ്ങി.രാജാവിന് തൻെറ അവസ്ഥ ഓർത്ത് ദുഃഖം ഉണ്ടായി.അദ്ദേഹം കുറച്ച് ദിവസത്തേക്ക് ആഹാരമൊന്നും കഴിച്ചില്ല.എന്തൊക്കെ ചെയ്തിട്ടും ആരോഗ്യസ്ഥിതിയിൽ ഒരു മാറ്റവും വന്നില്ല.ഒടുവിൽ രാജാവ് കൊട്ടാരം വൈദ്യനെ വിളിപ്പിച്ചു,കാര്യങ്ങൾ പറഞ്ഞു.വൈദ്യർക്ക് കാര്യം മനസ്സിലായി.ശരീരമനങ്ങി ജോലി ചെയ്താൽ മാറുന്നതാണ് അസുഖം എന്ന് രാജാവിന്റെ മുഖത്ത് നോക്കി എങ്ങനെ പറയും.വൈദ്യൻ ചിന്തിച്ച് ഒരു വഴി കണ്ടെത്തി.അദ്ദേഹം രാജാവിനാട് പറഞ്ഞു,നന്നായി കൃഷി ചെയ്യുക എന്നതാണ് ഈ അസുഖത്തിനുള്ള പരിഹാരം.അതും ആരുടെയും സഹായമില്ലാതെ.രാജാവ് വൈദ്യൻ പറഞ്ഞത് അനുസരിച്ചു.കുറച്ച് നാളുകൾക്ക് ശേഷം രാജാവിന്റെ അസുഖങ്ങൾ മാറാൻ തുടങ്ങി.രാജാവ് സന്താഷവാനായി.ഉപഹാരങ്ങൾ നൽകാനായി അദ്ദേഹം വൈദ്യനെ വിളിപ്പിച്ചു.തനിയ്ക്ക് ഉപഹാരങ്ങൾ ഒന്നും വേണ്ട എന്നും പകരം ഞാൻ പറയുന്നത് അങ്ങ് കേൾക്കാമോ എന്നും ചോദിച്ചു.എന്താണ് കാര്യം എന്ന് രാജാവ് ചോദിച്ചു.അങ്ങ് ഇനി എങ്കിലും രാജ്യകാര്യങ്ങൾ ശ്രദ്ദിക്കണമെന്നും പ്രജകളുമായി അടുത്ത് ഇടപഴകണമെന്നുമായിരുന്നു വൈദ്ദ്യന്റെ ആവശ്യം.ഇനി മുതൽ ഞാൻ അങ്ങനെ ഒരു രാജാവായിരിക്കുമെന്ന് അദ്ദേഹം വൈദ്ദ്യന് ഉറപ്പു നൽകി.അങ്ങനെ രാജാവും പ്രജകളും സന്താഷത്തിലായി.

ഷിബിന.എസ്സ്.കെ
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ