വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിയ്ക്ക ഒരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയ്ക്ക ഒരു കൈത്താങ്ങ്


മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണ് ഭൂമി.വൈവിധ്യമാർന്ന ജീവഘടകങ്ങൾ അധിവസിക്കുന്നതാണ് പ്രകൃതി.ആ പ്രകൃതിയും ജീവഘടകങ്ങളെയും സംരക്ഷിക്കേണ്ട കടമ മനുഷ്യന്റേതാണ്.മനുഷ്യർ ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട് എന്നാൽ മനുഷ്യൻറെ ആത്യാഗ്രഹത്തിന് ഉള്ളത് പ്രകൃതിയിലില്ല. മനുഷ്യവാസമായി മാറിയ സ്ഥലങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ട കടമ മനുഷ്യന്റേതാണ്. എന്നാൽ ചെയുന്ന തോ? പ്രകൃതിയെ നശിപ്പിക്കുന്നു. കൃഷി ഭൂമി നികത്തുന്നതും, വനനശീകരണത്തിലൂടയും നമ്മൾ പ്രകൃതിയെ ദുർബലപ്പെടുത്തുക്കയാണ് ചെയുന്നത്.

അമിതമായ പ്ലാസ്റ്റിക് ഉപയോഗം അന്തരീക്ഷ മലീനികരണത്തിനു കാരണമാക്കുന്നു. വനനശീകരണം കാരണം പക്ഷിമൃഗാതികളക്കും ആവാസസ്ഥലo നഷ്ടമാക്കുന്നു. ഇതു മൂലം മറ്റു ജീവജാലങ്ങളും നഷ്പ്പിക്കപ്പെടുന്നു. പക്ഷിമൃഗാതികളെയും, ചുറ്റുമുള്ള ജീവജാലങ്ങളെയും സംരക്ഷിച്ചു കൊണ്ട് മനുഷ്യന് ജീവിക്കാൻ സാധിക്കും. അവർക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. പ്രകൃതിയെയും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. പ്രകൃതി സംരക്ഷണ വിഷയങ്ങളിൽ നാം വേണ്ടത്ര പ്രതിബദത പുലർത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയും നമ്മൾ പ്രകൃതി സംരക്ഷണത്തിൽ വിമുഖത കാണിച്ചാൽ പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ നമ്മെ തേടി വരും. പ്രളയമായും, ഉരുൾപ്പൊട്ടാലായും, ഓരോ ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കും. ഇനിയെങ്കിലും പ്രകൃതിയെ നശിപ്പിക്കാതെ നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം


അഞ്ജിത രാജേന്ദ്രൻ
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം