വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "യുടെ പ്രവർത്തനങ്ങൾ ആഗസ്റ്റ് 9 ,10 തീയതികളിലായി സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി..ഫ്രീഡം ഫെസ്റ്റ് 2003 നോട് അനുബന്ധിച്ചു തിരുവന്തപുരം ടാഗോർ തീയറ്ററിൽ വച്ച് നടന്ന എക്സിബിഷനും സെമിനാറും കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ കൊണ്ടുപോകുകയുണ്ടായി .
ആഗസ്റ്റ് 9 നു പ്രേത്യക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചു സ്കൂൾ തല പ്രവർത്തനമായ ഐ ടി കോർണർ രൂപീകരിച്ചു .

ഡാൻസിങ് ലൈറ്റ്,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,സിഗ്നൽ ലൈറ്റ് ,സെൻസർ ഉപയോഗിച്ചുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾ ചെയ്യുകയും സ്കൂൾ തല എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു. റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആഗസ്റ്റ് 10 ,വ്യാഴാഴ്ച ഐ.ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.

തുടർന്ന് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു .
