Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയോ? മനുഷ്യനോ?
കാടുപോൽ പച്ചപ്പാൽ നിറഞ്ഞതും,
മരച്ചില്ലകളിൽ പാട്ടുപാടുന്ന കുരുവികളാൽ നിറഞ്ഞതും,
വശ്യമാം പൂക്കളാൽ, മാദകമാം ഗന്ധത്തിൽ നിറഞ്ഞ വായുവാൽ
സംമ്പുഷ്ടമായ ഒരു 'വാടകയിടം' മാത്രമാണ്...! മനുഷ്യമനസ്സിലെ ഇന്നിന്റെ പ്രകൃതി.
പ്രകൃതിയെ തന്റെ ജീവനിൽ നിന്ന് അടർത്തി കാണേണ്ടി വരുന്നു മനുഷ്യർക്ക്.
"നാട്ടിലേക്കൊരു യാത്ര, പ്രകൃതിയോടൊത്ത് കുറച്ചു ദിനങ്ങൾ"-ഏവരുടെയും രസാ വാചകമായി മാറിയിരിക്കുന്നു.
മനുഷ്യ പരീക്ഷണങ്ങൾ കുന്നു കയറുമ്പോൾ, അതിന്മേലുള്ള അഹങ്കാരം അണ്ണച്ചെത്തുന്നു പ്രകൃതി.
ലോക സുരക്ഷക്കായി തന്റെ മക്കളെ നിശ്ചലയാക്കേണ്ടി വരുന്നു.
അതിജീവനത്തിന്റെ പെൺ വാക്കുപോലെ, കാലം മാറ്റിയിരിക്കുന്നു പ്രകൃതിയെ.
എന്റെ വേദന എന്തുകൊണ്ട് എന്റെ മക്കൾ മനസിലാക്കുന്നില്ല? എന്നവൾ ചോദിക്കാതെ ചോദിച്ചുപോകുന്നു!
രോഗബാധവന്നും പ്രളയം വന്നും ആളുകൾ മൃതിക്കിരയാകുമ്പോൾ നമ്മൾ കരയുന്നു.
പ്രകൃതിയുടെ 'ഗതിക്കെട്ട കണ്ണീർ ' എത്രയോവട്ടം ഈ ഭൂയിൽ വീണപ്പോഴും നമ്മൾ 'മുതല കണ്ണീർ' ഒഴുക്കി നിന്നു.
ചോദിച്ചുപോകുന്നു! ഞാൻ -
മനുഷ്യ ബുദ്ധിയോ, പ്രകൃതി ശക്തിയോ ഉന്നതിയിൽ എന്ന്...........?
ആറുതേടും നാളെയീ ചോദ്യത്തിനുത്തരം...... !
ഇനി എത്ര മഹാമാരി വരും പോകും
ആരോർക്കുമീ ചോദ്യവും ഉത്തരവും?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|