വി.എം.എച്ച്.എസ്സ് അമ്പലപ്പുറം/അക്ഷരവൃക്ഷം/സച്ചുവിന്റെ സ്വപ്നം

സച്ചുവിന്റെ സ്വപ്നം

എല്ലാദിവസവും കളിക്കാൻ പോകുന്നത് പോലെ അന്നും മാതാപിതാക്കളുടെ വാക്ക് കേൾക്കാതെ സച്ചു മൈതാനത്ത് കളിക്കാൻ പോയതായിരുന്നു ചെന്നപ്പോൾ അവന്റെ ഒരു കൂട്ടുകാരനെയും അവർ കണ്ടില്ല. അതുകൊണ്ട് അവരുടെ വീട്ടിൽ ചെന്നു അപ്പോൾ ആരും അവന്റെ കൂടെ കളിക്കാൻ വന്നില്ല .കാട്ടിലേക്ക് പോയപ്പോൾ അവിടെ ഒരു മരം വെട്ടുകാരനെയും കണ്ടില്ല .അപ്പോൾ അവൻ പിറകെ നിന്ന് ഒരു ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി അവൻ മരത്തിൻ്റെ മുകളിൽ ഒരു പരിചയമുള്ള മുഖം കണ്ടു .അത് അയൺ മാനായിരുന്നു. അപ്പോൾ പെട്ടെന്ന് ദേഹം മുഴുവൻ കൊമ്പൻ പല്ലുകളും ഒറ്റ കണ്ണുള്ള ഒരു വിചിത്ര ജീവി അവൻ്റെ അടുത്തേക്ക് വന്നു. അവൻ അത് കണ്ടു പേടിച്ചോടി അവൻ ഓടി ഓടി വീട്ടിൽ കയറി .സച്ചു ഉറക്കത്തിൽ നിന്നെഴുന്നേറ്റു പ്രഭാത ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അവൻ ഇന്നലെ കണ്ട സ്വപ്നം അച്ഛനോട് പറഞ്ഞു. അച്ഛൻ ഇന്നലെ അവൻ സ്വപ്നത്തിൽ കണ്ട ജീവി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആണെന്ന് പറഞ്ഞു. അതിനെ തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകം എന്നും അതുകൊണ്ട് നമ്മൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും കൈയും കാലും വൃത്തിയായി കഴുകണം എന്നും അച്ഛൻ അവനെ പറഞ്ഞു മനസ്സിലാക്കി. പ്രഭാത ഭക്ഷണം കഴിച്ചിട്ട് സച്ചു തന്റെ സൈക്കിൾ പൂട്ടി താക്കോൽ ആണിയിൽ തൂക്കി വെച്ചു. ലോക്ക്ഡൗൺ തീരുന്നതുവരെ പുറത്തിറങ്ങില്ല എന്ന് തീരുമാനിച്ചു.

അനീന ആനന്ദ്
9 A വി.എം.എച്ച്.എസ്സ് അമ്പലപ്പുറം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ