വി.എം.എച്ച്.എസ്സ് അമ്പലപ്പുറം/അക്ഷരവൃക്ഷം/അമ്മുവും അമ്മയും

അമ്മുവും അമ്മയും

ഒരു ദിവസം രാവിലെ അമ്മുവും കൂട്ടുകാരും പുറത്തിരുന്ന് കളിക്കുകയായിരുനു്നു. പെട്ടെന്ന് കൂട്ടുകാരെ അവരുടെ അമ്മമാർ വന്നു വിളിച്ചു കൊണ്ടു പോയി. അപ്പോൾ അമ്മു കരഞ്ഞുകൊണ്ട് അമ്മയുടെ എടുത്ത് ഇതിൻ്റെ കാരണം അന്വേഷിച്ചു. അമ്മ അവളോട് കൊറോണ എന്ന അസുഖത്തെക്കുറിച്ചും അതിൻ്റെ വ്യാപന ശക്തിയെക്കുറിച്ചും മനസ്സിലാക്കിക്കൊടുത്തു. വായ് പൊത്താതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുമെന്നും കൂടാതെ കൈ കഴുകാതെ വായിലും മൂക്കിലും തൊടുമ്പോഴും രോഗാണുക്കൾ നമ്മളിലേക്ക് പ്രവേശിക്കുമെന്നും രോഗബാധിതരായ ആളുകളുമായി ഇടപെടുമ്പോഴും അവർ ഉപയോഗിച്ച സാധനങ്ങൾ നമ്മൾ ഉപയോഗിക്കുമ്പോഴും രോഗം ഉണ്ടാകുന്നു എന്ന് അമ്മ അമ്മുവിന് ബോധ്യപ്പെടുത്തി കൊടുത്തു.എന്തുകൊണ്ട് കൂട്ടുകാരെ അവരുടെ അമ്മമാർ വന്നു വിളിച്ചുകൊണ്ടുപോയി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയോ എന്ന അമ്മയുടെ ചോദ്യത്തിന് അമ്മു കിട്ടി എന്ന് തലയാട്ടി തുടർന്ന് അമ്മുവിനോട് അമ്മ കൈകാലുകൾ വൃത്തിയായി കഴുകണം എന്നും പറഞ്ഞു മനസ്സിലാക്കി .അന്നുമുതൽ അമ്മു വീട്ടിൽ ഇരിക്കുകയും കൈകാലുകൾ വൃത്തിയായി കഴുകാൻ തുടങ്ങുകയും ചെയ്തു.

അക്ഷര കൃഷ്ണൻ
9 A വി.എം.എച്ച്.എസ്സ് അമ്പലപ്പുറം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ