ചൈനയിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ ഭീതിപരത്തി
നമ്മളെയൊക്കെ ക്വാറന്റെ നിലാക്കി
ഭയവും വേണ്ട ഭീതിയും വേണ്ട
വേണ്ടത് ജാഗ്രത മാത്രം
കൈകൾ കഴുകാം നന്നായി
മാസ്ക് ധരിക്കാം മാനവർക്കായി
പുറത്തിറങ്ങാൻ നോക്കേണ്ട
അകത്തിരുന്നുകളിച്ചീടാം
ഇത്തിരി പോന്നൊരു വൈറസിനെ
ഒരുമിച്ചൊന്നായ് തുരത്തീടാം