ഞീഴൂർ : ഞീഴൂർ വിശ്വഭാരതി എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശ്രീകല ദിലീപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ.പി.കെ നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും വാർഡ് മെമ്പറുമായ ശ്രീമതി. പി.ആർ സുഷമ ടീച്ചർ മുഖ്യപ്രഭാഷണവും , നവാഗതർക്ക് സന്ദേശവും നൽകി. 2024-25 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ നേടിയ കുട്ടികളെ ഞീഴൂർ എസ് എൻ ഡി പി ശാഖയുടെ വൈസ് പ്രസിഡൻ്റ് ശ്രീ. വി.എൻ മോഹനൻ അനുമോദിച്ചു. യു എസ് എസ് പരീക്ഷയിൽ 100 % വിജയം കൈവരിച്ച സ്കൂളിനെയും കുട്ടികളെയും മുൻ മാനേജർ ശ്രീ. ഒ. കെ ശിവരാമൻ അനുമോദിച്ചു. എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെ പി റ്റി എ പ്രസിഡൻ്റ് എൻ വി ഹരികുമാറും , നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസമാക്കിയ കുട്ടികളെഎസ് എൻ ഡി പി ശാഖാ സെക്രട്ടറി പി.എസ് വിജയൻ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഷൈനി എം ഡി, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോബി ജോസ്, അധ്യാപികമാരായ ശ്രീമതി സബിത പി ആർ , ശ്രീമതി ലിറ്റിൽഷാ റ്റി തുടങ്ങിയവർ ആശംസകൾ നേരുകയുണ്ടായി.പ്രവേശനോത്സവം