അജ്ഞതയാകും
തമോവീഥിയിൽ
കിടന്നൊരു
കാലത്തിൻ ചുവരിൻമേൽ
കൊളുത്തിത്തെളിയിച്ച
പുസ്തക വിളക്കിന്റെ
തെളിനാളങ്ങൾ തന്ന വഴിയേ നടന്നവർ
ശിരസ്സ് ചായ്ചിട്ടില്ല
മനസ്സു തളർന്നില്ല
സഞ്ചരിക്കുന്നു സദാ
വിലപിക്കാറില്ലിവർ
വിഷവും തിന്നാറില്ല
വിഷമം കാട്ടാറില്ല
ദൃഢചിത്തരാണവർ
മാനവ മഹാവീരർ