വിളയാട്ടൂർ എളമ്പിലാട് എം.യു. പി സ്കൂൾ/അക്ഷരവൃക്ഷം/സ്വപ്നലോകത്തെ കോവിഡ്-19
സ്വപ്നലോകത്തെ കോവിഡ് - 19
2020 ഏപ്രിൽ 22 ജനീവ; ലോകരാജ്യങ്ങളെല്ലാം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ കോൺഫെറൻസിൽ ഇന്ത്യയുടെ പ്രതിനിധിയായി മെയിൻ സീറ്റിൽ ഞാനെത്തി. എൻ്റെ തൊട്ടടുത്ത സീറ്റിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗായിരുന്നു. മഹാമാരിയായ കൊറോണയെ എങ്ങനെ പ്രതിരോധിക്കാമെന്ന ചർച്ചയായിരുന്നു അവിടെ. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഇറ്റലിയിൽ നിന്നും എലീന മാളങ്കുഴി അവിടത്തെ കൊറോണ രോഗവുമായി ബന്ധപ്പെട്ട് സംസാരിച്ചു. സാമൂഹിക അകലം പാലിക്കാതിരുന്നത് കൊണ്ടാണ് പതിനായിരങ്ങൾ മരണപ്പെട്ടത് എന്നും അവർ പറഞ്ഞു. അങ്ങനെ ചർച്ചകൾ നീണ്ടു പോയി. അമേരിക്കൻ പ്രസിഡണ്ട് ട്രംപിൻ്റെ ഊഴമെത്തി. അദ്ദേഹം താറാവിനെപ്പോലെ ചുണ്ട് പിളുത്തികൊണ്ട് പറഞ്ഞു; "കൊവിഡ് - 19 നെ നശിപ്പിക്കാൻ അണുനാശിനി കുടിച്ചാൽ മതി". അപ്പോൾ ഗ്രെറ്റ ചാടിയെഴുന്നേറ്റ് ചോദിച്ചു. "മിസ്റ്റർ ട്രംപ്, താങ്കൾക്ക് ഇത്തരം വിഡ്ഢിത്തമല്ലാതെ ഒന്നും പറയാനില്ലെ? ലോകത്തിന് മാതൃകയായ കേരളത്തെ നോക്കൂ... അവർ എത്ര നന്നായാണ് കൊറോണക്കെതിരെ പോരാടുന്നത്!" ഗ്രെറ്റ ചേച്ചിയുടെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വല്ല്യ സന്തോഷവും അഭിമാനവും തോന്നി... അപ്പോൾ ട്രംപ് പുച്ഛത്തോടെ പറഞ്ഞു. "ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാണ് അമേരിക്ക!, ആരുടെ മാതൃകയും ഞങ്ങൾക്ക് വേണ്ട. ഞങ്ങൾ കൊറോണയെ ആറ്റംബോബിട്ട് നശിപ്പിക്കും" ഉടൻ ഞാൻ എഴുന്നേറ്റു പറഞ്ഞു; "ഐ ഒബ്ജക്ഷൻ യുവർ ഹോണർ, ആറ്റംബോംബ് ഉപയോഗിച്ച് കൊറോണയെ ഇല്ലാതാക്കുകയോ? എന്തൊരു വിഡ്ഢിത്തമാണിത്! ഭൂമിയിൽ മനുഷ്യരും മറ്റു ജീവജാലങ്ങളും ഉണ്ടെന്ന് അങ്ങ് ഓർക്കണം. അതിനാൽ ഈ ക്രൂരകൃത്യം ഞങ്ങൾ അനുവദിക്കില്ല". "ഓഹോ! അങ്ങനെയെങ്കിൽ ഇന്ത്യയിലുള്ള മൊത്തം കൊറോണ മെഡിസിനും അമേരിക്കക്ക് തരേണ്ടി വരും". "മിസ്റ്റർ പ്രസിഡണ്ട്, താങ്കളുടെ അഹങ്കാരം നിഷ്ഫലമാക്കാനുള്ള താഴും താക്കോലുമായാണ് ഞാൻ വന്നത്". അങ്ങനെ ഞാനും ട്രംപും തമ്മിൽ കടുത്ത വാദപ്രതിവാദമുണ്ടായി. പദപ്രയോഗത്തിൽ അഗ്രഗണ്യനായ ഞാൻ അയാളെ നിലംപരിശാക്കി. കലിയിളകിയ ട്രംപ് തൻ്റെ കയ്യിൽ ആകെയുള്ള മെഡിസിനായ ആറ്റംബോംബ് എനിക്കെതിരെ പ്രയോഗിച്ചു. ഭയന്നുവിറച്ച ഞാൻ ബോംബ് തടയാനുള്ള ശ്രമത്തിനിടയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നുപോയി. ചുറ്റിലും നോക്കിയപ്പോൾ ഞാൻ മനസ്സിലാക്കി ,ഈ മീറ്റിംഗും അടിപിടിയുമെല്ലാം എൻ്റെ ലോക് ഡൗൺ കാലത്തെ ദു:സ്വപ്നം ആയിരുന്നു. ആ കഥ ഞാനെഴുതിത്തുടങ്ങി... 'സ്വപ്നലോകത്തെ കോവിഡ് - 19'
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ