വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/ഓ൪മ്മിക്കാ൯

Schoolwiki സംരംഭത്തിൽ നിന്ന്
ഓ൪മിക്കാ൯

നാമറിയാതെ നമ്മോടൊപ്പം
കൂടെ നടക്കും ചങ്ങാതി
പിടികൂടീടും ചില നേരത്ത്
ചങ്ങാതികളാം രോഗാണുക്കൾ
നഖവും നീട്ടിവള൪ത്തിക്കൊണ്ട്
കൈയും വായും കഴുകാതെ
മണ്ണിൽ കണ്ടതു തിന്നു നടന്നു
തീറ്റകൊതിയൻ അവറാച്ചൻ
രോഗാണുക്കൾ പയ്യെ പയ്യെ
അവറാച്ചാനെ പിടികൂടി
പല്ലിനു വേദന വയറിനുവേദന
വേദന വേദന അയ്യയ്യോ
വേദന സഹിക്കാൻ വയ്യാതൊടുവിൽ
നിലവിളിയായി അവറാച്ചൻ
ഓടിയെത്തി അമ്മയും അച്ചനും
ഡോക്ടറെ ഉടനെ കാണേണം
ഡോക്ട൪ എത്തി പെട്ടെന്ന്
അവറാച്ചായനെ ഒന്നു പറിശോധച്ചു
ആഹാരത്തിനു മുൻപും പിൻപും
കൈയു വായും കഴുകേണം
വീട്ടിലെത്തിയ അവറാച്ചൻ
എല്ലാവരും ഇങ്ങനെ പറഞ്ഞു
ശുചിയായിട്ടു നടന്നില്ലെങ്കിൽ
പിടികൂടീടും നമ്മെ രോഗാണുക്കൾ
 

അസ്ന എസ് ആന്റണി
3C വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത