വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2 ജൂൺ 2025

2-6-2025 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ നടന്ന ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീമതി ഗീതാ സുരേഷ് (കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു .നേരനുഭവം പുതിയ കൂട്ടുകാർക്കായി പങ്കുവച്ചു

ബോധവത്കരണ ക്ലാസ് 04/06/2025

വ്യക്തിശുചിത്വത്തെക്കുറിച്ചുള്ള ഒരു അവബോധം വിദ്യാർഥികളിൽ സൃഷ്ടിക്കാനായി ഒരു ബോധവത്കരണ ക്ലാസ് 2025 ജൂൺ 4ന് പൊഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജെ ഐ സി സന്തോഷ് കുമാർ സർ നടത്തി .

പരിസ്ഥിതി ദിനം 5 ജൂൺ 2025

സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്‌കൂൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനു നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനുവും ഹെഡ്‌മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്തും വൃക്ഷതെ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്‌തു. കരുതലോടെ, സൂക്ഷ്‌മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പെയിന്റിംഗ് മത്സര വിജയികൾ

  1. അക്ഷയ പിഎം
  2. ആരാധ്യ ശ്രീജു
  3. ആദിൽ എ ആർ

വായന വാരാഘോഷം ജൂൺ 19 മുതൽ ജൂൺ 25

പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ ലിനി മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ  രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും  നിർവഹിച്ചു.

വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും നിർവ്വഹിച്ചു.

യോഗാദിനാചരണം 21.06.2025

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു ജൂൺ 21ന് സ്കൂളിലെ എസ് പി സി കേഡറ്റ്സിൻ ഫെലിക്സ് സർ യോഗ പരിശീലനം നൽകി .

ലഹരി വിരുദ്ധ ദിനം 26‌/06/2025

വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും  സംഘടിപ്പിച്ചു.  ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി


ക്ലബ് ഉദ്ഘാടനം 27/6/25

27/6/25 ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം സ്കൂൾ ഓടിറ്റോറിയത്തിൽ വച്ച് നടത്തി. ഉദ്ഘാടനത്തിനായി എത്തിയത് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ പത്മകുമാർ സാർ ആണ്. അദ്ദേഹത്തിന് സ്കൂളിൻ്റെ പേരിലുള്ള സ്നേഹാദരവ് നൽകി.

ഫൂട്ബോൾ ടൂർണമെന്റ് 03.07.2025

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്ഘടനം ചെയ്തു . യൂ പി , എച് എസ് തലത്തിലായി നടത്തിയ ആവേശകരമായ റെഡ് , ഗ്രീൻ , ബ്ലൂ, യെല്ലൊ ഹോക്‌സുകൾ തമ്മിൽ നടന്ന മത്സരത്തിൽ 25 ടീമുകൾ പോരാടി വിജയികളക്ക് കപ്പ് നൽകി

ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായതുകൊണ്ട് ഇതിനോടുബന്ധിച്ച് നമ്മുടെ സ്കൂളിലെ കായിക അധ്യാപകർ 03/07/2025 ൽ ഒരു ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഇതിലൂടെ സ്കൂൾ ഫുട്ബോൾ ടീമിനെ സെലക്ട് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം ഈ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യാനായി മുൻ സന്തോഷ് ട്രോഫി ടീമിൽ മത്സരിച്ചതും ഇപ്പോൾ തിരുവനന്തപുരം എ ജി എസ് ഓഫീസിൽ സേവനം ചെയ്യുന്ന സീനിയർ അസിസ്റ്റൻ്റ് ശ്രീ എഡിസൺ സാർ ഉദ്ഘാടനം നിർവ്വഹിച്ചു. എച്ച് എം സിസ്റ്റർ ലിനി മേരി അദ്ദേഹത്തെ മൊമൻ്റോ നൽകി ആദരിച്ചു .

വിജയോത്സവം 2025 | 04 ജൂലൈ

വിരാലി വിമല ഹൃദയ ഹൈ സ്കൂളിൽ പഠിച്ച 2024-25 അധ്യയന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ ആദരിക്കൽ വിജയോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തിന് സ്കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി അധ്യക്ഷത വഹിച്ചു . നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ പാറശ്ശാല താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിറ്റിയനും ആയ ഡോ സജ്‌ന ജി എൽ ഉദ്‌ഘാടനവും പ്രതിഭകൾക്കുള്ള പുരസ്‌കാര വിതരണവും നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീത സുരേഷ് മുഖ്യാഥിതി ആയിരുന്നു . വിരളിയൂരം വാർഡ് മെമ്പർ സുജാത സുനിൽ , സീനിയർ അസിസ്റ്റന്റ് ജോളികുട്ടി , പി ടി എ പ്രസിഡന്റ് ബിനു ,

സ്കൂൾ ലീഡർ എബിറ്റോ , എസ് ആർ ജി കൺവീനർ വിമല ഭായ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ഫിലോമിന ജോസഫ് കൃതജ്ഞത അറിയിച്ചു സംസാരിച്ചു .

നമ്മുടെ സ്കൂളിൽ 10ാം ക്ലാസ്സിൽ 2024-25 അധ്യയന വർഷത്തിൽ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു

242 കുട്ടികൾ പരീക്ഷ എഴുതി, അതിൽ 33 കുട്ടികൾ A+ നേടി , 12 കുട്ടികൾ 9A+ നേടി . വിജയിച്ച കുട്ടികൾക്ക് ക്യാശ് അവാർഡ് , മൊമൻ്റോ എന്നിവ നൽകി ആദരിച്ചു.

ബഷീർ ദിനം 5 ജൂലൈ 2025

ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ മേരി എലിസബത്ത് അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട്  ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.

ജനസംഖ്യാ ദിനം 11 ജൂലൈ 2025

ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു . കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു. ജനസംഖ്യാ ദിന അസംബ്ലി സംഘടിപ്പിച്ചു

ചങ്ങാനിക്കൊരു തൈ എന്ന പരിപാടിയിൽ മുൻ നിശ്ചയിച്ചു പ്രകാരം കുട്ടികൾ വീട്ടിൽ നിന്ന് വൃക്ഷമൊത്തകൾ കൊണ്ടു വന്ന് പരസ്പരം കൈമാറി

ചാന്ദ്രദിനം 22 ജൂലൈ 2025

2025 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ്  അസംബ്ലി പോസ്റ്റർ നിർമ്മാണം ഉപനാസ രചന എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബ് ആക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി

ഗാന്ധിദർശൻ ഉദ്‌ഘാടനം 25/07/2025

2025-26 അധ്യയന വരസത്തിലെ ഗാന്ധിദർശൻ ക്ലബ് ഉദ്ഘടനം ഗാന്ധി ദർശൻ ജില്ലാ കോഓഡിനേറ്റർ ശ്രി ജോസ് വിക്ടർ നിർവഹിച്ചു . ഹെഡ്മിസ്ട്രസ്സ് , സിനിയർ അസ്സിസ്റ്റന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസ അറിയിച്ചു .

യു പി കൺവീനർ ; ഷൈനി സി ഡബ്ലൂ

എച് എസ് കൺവീനർ ; അക്ക്വിനോ

സ്കൂൾ പാർലമെൻ്റ് 31.07.2025

വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു.

ഹിരോഷിമ  നാഗസാക്കി ദിനം 6 ആഗസ്റ്റ് 2025

ഇന്ന് ആഗസ്റ്റ് 6. വീണ്ടും ഒരു ഹിരോഷിമ  നാഗസാക്കി ദിനം വന്നെത്തിയിരിക്കുകയാണ്. ആ ദിനത്തോടനുബന്ധിച്ചാണ് ഇന്നത്തെ അസംബ്ലി . ലോകമനസാക്ഷിയെ ഞെട്ടിച്ച ദിവസങ്ങളാണ് 1945 ലേത്. വീണ്ടും നാഗസാക്കിയെക്കുറിച്ച് അറിയാനും അതിൻ്റെ ഭീകരത എത്രത്തോളമാണെന്ന് മനസിലാക്കാനും സാധിക്കും. ഒരു സ്ഥലത്തെ മൊത്തം വിഴുങ്ങിയ ലിറ്റിൽ ബോയ് എന്ന് പേരുള്ള അണുബോംബ് ജപ്പാനിൽ വർഷിച്ച ദിനമാണ് ഹിരോഷിമ നാഗസാക്കിയായി നാം ആചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടതായിക്കുന്നു ഇന്നത്തെ ദിവസം . നാഗസാക്കിയിൽ നിന്നും അതിജീവിച്ച് മുന്നേറിയ സഡാക്കോയുടെ ജീവിതത്തേയും അറിയാൻ സാധിക്കും. അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച സഡാക്കോ കൊക്കും , വെള്ള ബലുണുകളിൽ നാഗസാക്കിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും, പ്ലക്കാർഡും, പോസ്റ്ററും ക്വിസും  ചേർന്ന അസംബ്ലി ആയിരുന്നു ഇന്നത്തേത്.

യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു .  സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

കായിക മേള 07.08.2025

ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു

സ്കൂൾവിക്കി ക്ലബ്ബ്

2025-26 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു . ലിറ്റിൽ കൈറ്റ്സിലെ എബിറ്റോയുടെ നേതൃത്വത്തിൽ 8 അംഗങ്ങളാണ് ക്ലബിലുള്ളത്. എല്ലാ ആഴ്ചയും മീറ്റിങ് കൂടി സ്കൂളിലെ പ്രധാന കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് സ്കൂൾ വിക്കിയിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നു