വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി     


ജനങ്ങളെ ജനങ്ങളെ
നമുക്കൊരുമിച്ചു നേരിടാം കൊറോണയെന്ന വ്യാധിയെ
അകലം പാലിച്ചു നേരിടാം

 ആരോഗ്യംസംരക്ഷിച്ചില്ലെങ്കിൽ
കൊറോണ നമ്മെ കൊന്നൊടുക്കും
മാസ്കും ഹാൻഡ്‌വാഷും ഉപയോഗിച്ചു
പകർച്ചയെ നിറുത്തിടൂ.....

പകർച്ചവ്യാധിയെ
തുരത്താൻ
 ലോക്‌ഡൗണും പ്രഖ്യാപിച്ചു
എങ്കിലും രാജ്യം മുഴുവൻ
കൊറോണ പടർന്നു പോയ്‌.

വീടിനു പുറത്തിറങ്ങാൻ ആർക്കും കഴിയാതെയായ്
മരണവും കടന്നു വന്നു
നിരീക്ഷണത്തിനിടയിലും.

സ്വാർത്ഥത കുമിഞ്ഞു കൂടി
മണ്ണിടുന്നതിർത്തികൾ
മനുഷ്യജീവനീ ലോകത്തിൽ
ഒട്ടും വിലയില്ലയോ?

ശരീരങ്ങൾ തമ്മിലകറ്റിടാം
മനസ്സുകൾ തമ്മിൽ ചേർത്തിടാം
സർക്കാരിന്റെ നിർദേശങ്ങൾ
നിത്യവും പാലിച്ചിടാം

മാസ്കും സാനിറ്റൈസറും
എപ്പോഴും ഉപയോഗിക്കാം
ഒത്തുചേർന്നു നമ്മൾക്ക്
തുരത്തിടാം മഹാമാരിയെ...
 

ദിഷാന്ത്. ഡി.എസ്
7 G വിമല ഹൃദയ ഹൈ സ്കൂൾ വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത