മകരമാസത്തിൽ മുറ്റത്തു വിരിയുന്ന
പൂക്കളെ കാണാനെന്തു ഭംഗി!
കലപില ശബ്ദമായ് മുറ്റത്തു നിദ്രയുണർത്തുന്ന
കിളികളെ കാണാനെന്തു ഭംഗി!
മരങ്ങളും ചെടികളും കേരവൃക്ഷങ്ങളുമുള്ള
ഒരു കൊച്ചു സ്വർഗമാണെ ൻ്റെ പരിസരം.
അതിരിട്ട ചെടി വരമ്പോരത്ത്
കൊക്കുകൾ പിന്നെയാ മൈനകൾ
കാക്കകൾ കാട്ടുകോഴികൾ കൂട്ടമൊക്കെ
ചേക്കേറുമെൻ്റെ പരിസരത്ത് .
ചെടികളും തുളസിയും മുക്കുറ്റിയും ചെറു-
മുല്ലയും പിച്ചികക്കൂട്ടങ്ങളും ഒന്നു ചേർന്നു
കൈ കോർക്കുമെൻ്റെ കൊച്ചു പരിസരം.