വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

വെയിലും മഴയും കടന്നുപോയ്
മർഥ്യന്റ മനസ്സിൽ സങ്കടകടൽ
സന്തോഷമില്ല ആഘോഷമില്ല
കൊറോണയാണ് എങ്ങുമെങ്ങും

വെയിലിൽ പൂത്തു വിടർന്ന
പൂക്കൾക്കു മണമില്ല
മഴയുടെ കോരിത്തരിക്കുന്ന കുളിരുമില്ല
പൂവസന്തവും വന്നതില്ല

മഴ പെയ്താൽ അത്‌ പ്രകൃതിയുടെ
കണ്ണീരായി തോന്നവേ
എന്തൊരു ശോചനീയമാണ് ഈ അവസ്ഥ
ഇതിനൊക്കെ ഉത്തരവാദി
നരഭോജിയായ വ്യാധി കൊറോണയാണ്

മർത്യനിൽ വിടരുന്ന ചിരി മായിച്ച കൊറോണ
മനുഷ്യന്റെ ജീവൻകാർന്നുതിന്നുന്ന കൊറോണ
മനുഷ്യന്റെ ജീവിതം ചിതലരിപ്പിക്കുന്നു
എന്നു തീരും ഈ കൊറോണ

നമ്മുക്ക് മനസ്സുറപ്പിച് പ്രാർത്ഥിക്കാം ഈശ്വരനെ
അവിടുത്തെ കാലുകളിൽ വീണപേക്ഷികം
നമ്മുക്ക് ഒന്ന് ആശ്വസികാം എന്തെന്നാൽ
ഈ കാലവും അവസ്ഥയും കടന്നുപോകും

മനുഷ്യൻ ഇന്ന് വെട്ടിനേടിയതെല്ലാം
വെറും വെറും പാഴ്വസ്തു
കൊറോണ വ്യാഥിയേ നമുക്ക്
ലോകത്തുനിന്നും തുടച്ചുമാറ്റാം
അങ്ങനെ വെയിലിനു പുത്തനുണ്മഷവും
മഴയുടെ കുളിരും കാറ്റിന്റെ തലോടലും നമ്മുക്കനുഭവിക്കാം

കണ്ണീരുവാർന്ന മുഖങ്ങളിൽ
പുഞ്ചിരിയുടെ നവോൻമേഷം വിടർത്താം
അങ്ങനെ പൂക്കൾ മണമുള്ളതാകും
കുട്ടികൾ ചിരിക്കും മാനം തെളിയും

നമ്മുക്ക് കഴിയും നമ്മുക്ക് കഴിയും
നാം ഈ കൊറോണ പിടിച്ചുകാട്ടും
വേരോടെ പിഴുതെറിയും

കൃഷ്ണ പ്രിയ. എസ്
8 E വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത