വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്കും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്കും പരിസ്ഥിതിയും
ആധുനിക മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വസ്തുവായി പ്ലാസ്റ്റിക് മാറിയിരിക്കുന്നു. ക്യാരിബാഗുകൾ തുടങ്ങി ശൂന്യാകാശ പേടകങ്ങൾ വരെ ഇന്ന് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു. പല പ്ലാസ്റ്റിക്കുകളും മനുഷ്യന് സാങ്കേതിക പരമായും വിലമതിക്കാനാവാത്ത സേവനങ്ങൾ പ്രധാനം ചെയ്യുന്നവയാണെങ്കിലും എല്ലാ പ്ലാസ്റ്റിക്കുകളും പാരിസ്ഥിതികമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്.


യാതൊരുവിധ മാറ്റങ്ങളും കൂടാതെ ദീർഘകാലം നിലനിൽക്കുന്നതിനുള്ള കഴിവാണ് പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ വിലയും ഭാരക്കുറവും ഉള്ള ഇവ ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്നതും എളുപ്പത്തിൽവൃത്തിയാകാവുന്നതും ആണ്. ഈ പ്രത്യേകതകൾ എല്ലാം പ്ലാസ്റ്റിക്കിന്റെ ലോകമെമ്പാടുമുള്ള വ്യാപനത്തിന് ആക്കം കൂട്ടി.
1940-കളിലാണ് ഭാരതത്തിൽ പ്ലാസ്റ്റിക്കിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അത് വരെ നിലവിലുണ്ടായിരുന്ന പ്രകൃതിദത്ത വസ്തുക്കളുടെ ശോഷണം പ്ലാസ്റ്റിക്കിനെ നമ്മുടെ ഒരു ആവശ്യകത ആയി തീർക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് ഭാരതത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉൽപാദന കമ്പനി.
നമ്മുടെ രാജ്യത്ത് ഏറ്റവും അധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്ത് ഉണ്ടാകുന്ന കരമാലിന്യങ്ങൾ ഏതാണ്ട് 12 ശതമാനത്തോളം പ്ലാസ്റ്റിക് അനുബന്ധ ഉൽപ്പന്നങ്ങൾ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചെന്നെത്തുന്നത് ഓടകളിലും മലിന ജലം ഒഴുകുന്ന ചാലുകളിലും ആണ്. ഇവ മലിനജലം കെട്ടിക്കിടക്കുന്നതിനുംചെറിയ മഴയിൽ പോലും നഗരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നതിനും കാരണമാകുന്നു. കൊതുകുകൾ പെറ്റുപെരുകുന്നത് പ്രധാനമായും പ്ലാസ്റ്റിക് കൂടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്.
മണ്ണിന്റെ സ്വാഭാവിക വളക്കൂറ് നഷ്ടമാവുന്നതിന് പ്ലാസ്റ്റിക് കാരണമാകുന്നു. ചെടികൾക്ക് വേരോടന്നതിനും ജലാംശം മണ്ണിൽനിന്ന് ആഗിരണം ചെയ്യുന്നതിനും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തടസ്സമായി തീരുന്നു. ദുർഗഭ ജല മലിനീകരണത്തിനു വരെ പ്ലാസ്റ്റിക് കാരണമാകുന്നു.
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ആണ്. പോളി വിനൈൽ ക്ലോറൈഡുകൾ അഥവാ നമുക്ക് ചിത്രമായ പിവിസി ഇതിന്റെ നിർമ്മാണഘട്ടത്തിൽ ഉപയോഗിക്കുന്ന വാതങ്ങൾ മിക്കവയും അർബുദ കാരികളാണ്. അതിനാൽ ഇന്ന് പല വിദേശ രാജ്യങ്ങളും ഇതിന്റെ ഉത്പാദനം നിർത്തലാക്കാനുള്ള ശ്രമത്തിലാണ്. പിവിസി കൊണ്ടാണ് ഇന്ന് നമ്മുടെ നാട്ടിൽ മിക്ക കളിപ്പാട്ടങ്ങളും നിർമ്മിക്കപ്പെടുന്നത്. ഇതിലെ രാസപദാർഥങ്ങൾ ഹോർമോൺ വ്യതിയാനങ്ങൾക്ക് വരെ കാരണമാകുന്നു. അതി മാരകങ്ങൾ ആയ വാദങ്ങൾ പുറത്തുവരുന്നു. ഇത് ജീവികളെ പ്രത്യുൽപാദനശേഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നു.
പ്ലാസ്റ്റിക് നിരോധനം ഇന്നത്തെ സമൂഹത്തിൽ എത്രമാത്രം പ്രയോഗികം ആണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. 40 മൈക്രോണിനുതാഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നമ്മുടെ സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ് ഇതിന് പകരം കടലാസ് കൊണ്ടുള്ള ബാഗുകൾ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട് പക്ഷേ ഇത്തരം പദാർത്ഥങ്ങളുടെ ഗുണമേന്മ ഇല്ലായ്മ, വൻ ഉൽപാദനചിലവ് എന്നിവ ആളുകളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വൻതോതിൽ ഉണ്ടാക്കുന്ന വൻകിട കമ്പനികളെ തന്നെ അവയുടെ നിർമാർജനം ഏൽപ്പിക്കുന്ന രീതി പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്. നമ്മുടെ നാട്ടിലും ഇത് പ്രാവർത്തികമാക്കുക. എന്തെല്ലാം നിയമങ്ങൾ ഉണ്ടായാലും നമ്മുടെ മനോഹരമായ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്ന മഹാവി വിപത്തുകൾക്കെതിരെ പോരാടുന്നതിന് മുന്നിട്ടിറങ്ങേണ്ടത് യഥാർത്ഥ പൗരന്മാരായ നാം തന്നെയാണ്.

Muhazina.Z
6 K വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം