വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കുക
പരിസ്ഥിതി സംരക്ഷിക്കുക
ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.നഗരങ്ങളെല്ലാം മലീനികരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നു.സാമൂഹ്യവും സാംസ്കാരികവും സാമ്പത്തിക്കവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ബാധിച്ചിട്ടുണ്ട്.ഇതിനകം ലോകത്ത് ഒട്ടേറെ ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്ന തായ് കണക്കാക്കിയിരിക്കുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം രൂക്ഷമായിരിക്കുന്നു .പേമാരി മൂലം ഉണ്ടാകുന്ന ഉരുൾ പൊട്ടലും വെള്ളപൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഇല്ലാതാക്കുന്നു. വരൾച്ച വനനശീകരണം തുടങ്ങിയ വയും നാശത്തിന്റെ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറി യാതിരിക്കുക , പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക , മരങ്ങൾ വെട്ടിനശിപ്പിക്കാതെ ഒരു തൈ എങ്കിലും നട്ടു വളർത്തുക വരും തലമുറയ്ക്ക് തണലേകാൻ.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |