വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . മനുഷ്യൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ക്കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വമാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവരാണ് നാം.


പാടം നികത്തുക, മണൽവാരി പുഴ നശിപ്പിക്കുക ,വനം വെട്ടുക ,മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ പരിസ്ഥിതിനാശ പ്രവർത്തനങ്ങൾ മാനവരാശിയുടെ പ്രശ്നമായി കരുതി ഭൂമി അമ്മയെ സംരക്ഷിക്കാൻ നാം തയ്യാറാകേണ്ടതാണ്. വനനശീകരണം ആഗോളതാപനം, അമ്ലമഴ ,കാലാവസ്ഥ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയ സർവ്വതും പരസ്പരപൂരകങ്ങളാണ്.കോൺക്രീറ്റ് കെട്ടിടങ്ങളുടെ അതിപ്രസരം നമ്മുടെ തനത് പരിസ്ഥിതി ക്ക് ഭീഷണി ഉയർത്തുന്നുണ്ട് . പുഴകളിൽ മാലിന്യം നിറഞ്ഞ് മലീമസമായി കൊണ്ടിരിക്കുന്നു. പാടത്തും പറമ്പത്തും വാരി കോരി ഒഴിക്കുന്ന കീടനാശിനികൾ, വിഷ കനികളായ പച്ചക്കറികൾ ,ഈ വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ എന്നിവ നമ്മുടെ പരിസ്ഥിതിയെ മാറ്റിമറിക്കുന്നു. നമ്മുടെ പൂർവികർ കാണിച്ചു തന്നിട്ടുള്ള പരിസ്ഥിതി സൗഹൃദത്തിലൂടെ നദികളെയും മലകളെയും വനങ്ങളെയും പുണ്യ സങ്കേതങ്ങൾ ആയി കണ്ടുകൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാകേണ്ടതാണ്. കാർഷിക സംസ്കൃതിയുടെ പിന്തുടർച്ചക്കാരായ നാം ;ജൈവകൃഷിയിലൂടെ രാസ മലിനീകരണം ഇല്ലാത്ത ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടിയി രിക്കുന്നു.
കാവുതീണ്ടല്ലേ കുളം വറ്റും എന്ന പഴമൊഴിയിൽ തെളിയുന്നത് ; പരിസ്ഥിതി സന്തുലനത്തെ കുറിച്ച് നമുക്കുണ്ടായിരുന്ന അവബോധമാണ്. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞതു കൊണ്ടാണ് സർപ്പക്കാവുകൾ നമുക്ക് ഉണ്ടായത്.പ്രകൃതിയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനം ഉള്ളതാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കുവാനും ഉള്ള മാർഗ്ഗങ്ങൾ നാം അവലംബിക്കേണ്ട താണ്. ചുരുക്കത്തിൽ , ശരിയായ ക്രമത്തിലും ഘടനയിലും , ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി . ആഗോളതാപനവും പരിസ്ഥിതി അസന്തുലനവും വളരെയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെ 1974 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു .🙏 ശുഭം _🙏

മീനാക്ഷി .എസ് .ഡയപ്പൾ
7-I വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം