വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും

2019 ഡിസംബർ 30....... ചൈനയിലെ വുഹാനിൽ കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നശിപ്പിക്കാനായി പൊട്ടിപ്പുറപ്പെട്ടു. ഇന്ന് മൂന്ന് മാസം പിന്നിടുമ്പോൾ മരണസംഖ്യ 2 ലക്ഷം പിന്നിട്ടു സാമ്പത്തിക രംഗത്ത് മുൻനിരയിലായിരുന്നു അമേരിക്ക. എന്നാൽ ഇന്ന് മരണസംഖ്യ യിൽ ഒന്നാമത്തെ സ്ഥാനം കൈവരിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് കടന്നു വരുമ്പോൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിരോധത്തിൽ മുൻപിൽ നിൽക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഉള്ള ലോക ഡൗൺ 22 ദിവസം പിന്നിടുമ്പോൾ നമ്മുടെ സംസ്ഥാനമായി കേരളത്തിലെ പ്രതിരോധം ശ്രദ്ധ പിടിച്ചു പറ്റുന്ന താണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥൻമാർ മറ്റ് സന്നദ്ധ സംഘടനകളിൽ ഉള്ളവർ നമുക്ക് വേണ്ടി നടത്തുന്ന ത്യാഗം വളരെ വലുതാണ്. പ്രളയത്തെയും നിപ്പ വൈറസിനെ യും അതിജീവിച്ച് നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കും. കാരണം ഇത് കേരളമാണ്. നമുക്ക് വേണ്ടി അനേകായിരങ്ങൾ ജീവൻ ബലികഴിച്ചു പോരാടുമ്പോൾ അവർ നമ്മുടെ അടുക്കൽ ആവശ്യപ്പെടുന്നത് ഒന്ന് മാത്രം, വീട്ടിൽ സുരക്ഷിതരായിരിക്കുക. അവരുടെ ത്യാഗം ജലമായ ഈ പോരാട്ടത്തിന് നമുക്ക് ഇത്രയെങ്കിലും ചെയ്യാം. നമുക്ക് വേണ്ടി പോരാടുന്ന എല്ലാവർക്കും ഒരായിരം നന്ദി അർപ്പിക്കാം.

രിഫാന . എസ്
10.B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം