Schoolwiki സംരംഭത്തിൽ നിന്ന്
Stay home, Stay safe
പുതിയ ലോകത്ത് പുതിയ രോഗങ്ങളുമായി രോഗങ്ങൾ രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയാണ്. ചൈനയിൽ പുതുതായി ഒരു വൈറസിനെ കണ്ടുപിടിച്ചിരിക്കുന്നു പുതിയ വൈറസ് എന്ന അർത്ഥത്തിൽ നോവൽ കൊറോണ വൈറസ്(covid19) എന്നാണ് ഇത് അറിയപ്പെടുന്നത്.രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുന്നു.ഈ കൊറോണ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലേക്ക് എത്തിയിരിക്കുന്നു പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസം ആണ്. ദിവസം തോറും നമ്മുടെ ലോകത്തിൽ നിന്നും ഒട്ടനവധി മനുഷ്യർക്ക് ജീവൻ നഷ്ടമാകുകയാണ്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെയും ജീവൻ പൊലിയേണ്ടി വരുകയാണ് പ്രീയപെട്ടവരെ ഒരു നോക്ക് പോലും കാണാതെ ജീവിതം അവസാനിപ്പിക്കുന്ന വളരെ ദയനീയമായ ഒരു വഴിയിലൂടെ ആണ് നമ്മുടെ ലോകം കടന്നു പോകുന്നത്. ഈ രോഗത്തിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. അതിനാൽ കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്താൻ പാടില്ല. തീർച്ചയായും അകലം പാലിക്കുക. കണ്ണ്, മൂക്ക്, വായ നിരന്തരം കൈകൾ കൊണ്ട് തൊടാതെ ഇരിക്കുക തുമ്മുമ്പോഴും, ചുമക്കുമ്പോഴും, വായ തൂവാല കൊണ്ടോ, ടിഷ്യു കൊണ്ടോ മറക്കുക. കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക.ലോക് ഡൗൺ കഴിയുന്നതുവരെ കഴിവതും വീടിനു പുറത്ത് ഇറങ്ങാതിരിക്കുക. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി, നമ്മുടെ നാടിനു വേണ്ടി, നമ്മളെ സ്നേഹിക്കുന്ന നമ്മുടെ സ്നേഹിതർക്ക് വേണ്ടി, സഹോദരങ്ങൾക്ക് വേണ്ടി, നല്ലൊരു നാളേക്ക് വേണ്ടി നമ്മൾ വീട്ടിൽ ഇരിക്കുക. പ്രളയവും, നിപ്പയും നമ്മൾ നേരിട്ടത് പോലെ ഈ കൊറോണാ വൈറസിനെ യും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഇത് മനുഷ്യന്റെ നിലനിൽപ്പിന് ആകെ വേണ്ടിയാണ് എന്ന് ഉത്തരവാദിത്തബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണം.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഏറ്റവും വേഗത്തിൽ ഇതിൽ നിന്ന് മോചനം നേടാനുള്ള പ്രതിജ്ഞയോടെ നമുക്കൊരുമിച്ച് പങ്കാളിയാകാം ഇതിനോടൊപ്പം തന്നെ ചൈന, ബ്രിട്ടൻ, അമേരിക്ക, റഷ്യ,മറ്റനേകം വിദേശരാജ്യങ്ങളേയും, നമ്മുടെ പ്രിയപ്പെട്ട പ്രവാസി മലയാളികളികളേയും നമുക്കുവേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കു വേണ്ടിയും, നേഴ്സുമാർക്ക് വേണ്ടിയും, ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയും, നമ്മുടെ പ്രിയപ്പെട്ട കേരള പോലീസിനേയും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുക
🙏Stay home stay safe🙏
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത
|