വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ലോകത്തെ നശിപ്പിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ നശിപ്പിച്ച മഹാമാരി


 സുന്ദരമായ ഭൂമിയും നന്മയുള്ള മനുഷ്യരുമുള്ള ലോകത്തേക്ക് ഒരു മഹാമാരി വന്നു. ചൈനയിലെ വ്യൂഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി. ഇതിനെ കൊറോണ എന്നും കോവിഡ് 19 എന്നും അറിയപ്പെടുന്നു. കൊറോണ സ്പർശനത്തിലൂടെയും വായുവിലൂടെയും മനുഷ്യരിലേക്ക് പകരാൻ തുടങ്ങി. ചൈന, ഇറ്റലി ,അമേരിക്ക, ഫ്രാൻസ് ,യുഎഇ, ബഹ്റൈൻ ,സൗദി അറേബ്യ ,പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ,ബംഗ്ലാദേശ് ,ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു തുടങ്ങി. കുട്ടികളിലും മുതിർന്നവരിലും ഈ വൈറസ് പടർന്നു പിടിച്ചു. പനി, ചുമ, ജലദോഷം ,തൊണ്ട വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. നമ്മൾ തിരികെ വരുമ്പോൾ ഹാൻ വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. വ്യക്തി ശുചിത്വം പാലിക്കുക. വീടിന് പുറത്തിറങ്ങാതിരിക്കുകയാണ് നല്ലത്. നാം മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. ഇപ്പോൾ കോവിഡിനു ആറ് ലക്ഷണങ്ങൾ കൂടി കണ്ടെത്തി കുളിര്, വിറയൽ, പേശീവേദന ,തലവേദന, തൊണ്ടവേദന, രുചിയോ മണമോ അറിയാനുള്ള കഴിവ് നഷ്ടമാകൽ എന്നിവയാണവ. പനി ,ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾക്ക് പുറമെയാണിത്.

കോവിഡ് രോഗികളുമായി ബന്ധപ്പെട്ട അയാൾക്ക് രണ്ടു മുതൽ 14 ദിവസത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാകാം. ഇവകൂടാതെ കടുത്ത ശ്വാസതടസം തുടർച്ചയായി നെഞ്ചുവേദന അല്ലെങ്കിൽ എഴുന്നേൽക്കാൻ ബുദ്ധിമുട്ട് മുഖമോ ചുണ്ടുകളോ നീല നിറമാകൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം എന്നു നിർദേശമുണ്ട്.
കല്യാണങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും മതപരമായ ചടങ്ങുകളിൽ നിന്നും ആൾക്കൂട്ടം ഉള്ള സ്ഥലത്ത് നിന്നും ഒഴിഞ്ഞു നിൽക്കണം. അന്യരാജ്യങ്ങളിൽ നിന്നും വന്ന ആളുകളുമായി നമ്മൾ സമ്പർക്കം പുലർത്താൻ ഇടയാക്കുന്ന സ്ഥലത്തുനിന്നും ഒഴിഞ്ഞുനിൽക്കണം. ആളുകളുമായി നമ്മൾ സമ്പർക്കം പുലർത്താതിരിക്കുക. 60 വയസിനു മുകളിലുള്ളവരും രോഗികളുമായ ആൾക്കാർ നിർബന്ധമായും വീടുകളിൽത്തന്നെ തങ്ങുക. ആരോഗ്യവകുപ്പിലെ ഈ നിർദ്ദേശങ്ങൾ എല്ലാം paalikkuk. അങ്ങനെയെങ്കിൽ നമുക്കൊറ്റക്കെട്ടായ് കൊറോണയെ നശിപ്പിക്കാം...
STAY HOME & STAY

 

ആൻ മേരി പീറ്റർ
4 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം