ചൈനയിൽ തുടങ്ങി വന്നതാണേ
കോവിഡ് പത്തൊൻപത് എന്ന പേരിൽ
ലോകത്ത് ഒട്ടാകെ പടർന്നിടുന്നു
കൊറോണ രോഗികൾ പെരുകിടുന്നു
ചുമയും ജലദോഷം ഒക്കെയായി
മനുഷ്യനെ ഇല്ലായ്മ ചെയ്തിടുന്നു മനുഷ്യരാശിക്ക് വൻവിപത്തായ്
കൊറോണ നാട്ടിൽ വിലസിടുന്നു
തുമ്മുന്ന നേരത്തും ചുമയ്ക്കുമ്പോഴും തൂവാല, മാസ്ക് ധരിച്ചിടേണം
പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു സമ്പർക്കമില്ലായ്മയിലൂടെയും
കൊറോണയെ നമുക്ക് ഇല്ലാതാക്കാം
കൈകൾ വെടിപ്പാക്കിവച്ചിടേണം
സാനിറ്റേറിസെറും സോപ്പും വച്ച്
പ്രേധിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ
നല്ലൊരു നാളെ നമുക്ക് സ്വന്തം
വീട്ടിൽ വെടിപ്പോടെ ഇരുന്നീടുകിൽ
കൊറോണയെ നമുക്ക് തോൽപ്പിച്ചിടാം ------