വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി


ഈ ഒരു അവസരത്തിൽ ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നത് രോഗപ്രതിരോധ ശേഷിയെ കുറിച്ചാണ്. നമുക്കറിയാം ഇപ്പോൾ കൊറോണാ വൈറസിനെ കാലമാണ് ഈ വൈറസ് തകർക്കുന്നതും നമ്മുടെ രോഗപ്രതിരോധശേഷി യാണ്. ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് അതാണ് ആരോഗ്യവും. പ്രതിരോധശേഷി നശിക്കുമ്പോൾ നമ്മൾ രോഗിയായി മാറുന്നു. ഈയൊരു ഘട്ടത്തിൽ തന്നെ നമ്മൾ മനസ്സിലാക്കി കഴിഞ്ഞതാണ് ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച്. കൊറോണ ബാധിച്ച മരിച്ചവരെല്ലാം മറ്റൊരു രോഗത്തെ അഭിമുഖീകരിക്കുന്ന വരായിരുന്നു. കുഞ്ഞുങ്ങളെയും മുതിർന്നവരെയും ആണ് ഇത് പെട്ടെന്ന് പിടിപെടുകയും ചെയ്യുന്നത്. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ ഉണ്ടാകുന്നതല്ല പ്രതിരോധം എന്നത് അത് പല ഘട്ടങ്ങളായി ചേരുന്നതാണ് സാംക്രമിക രോഗങ്ങൾ പടരുന്ന സമയത്ത് മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല രോഗപ്രതിരോധശേഷി കൂട്ടാനുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ വർധിപ്പിക്കാൻ കഴിയുന്ന ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചുള്ള അറിവുകൾ ഇപ്പോൾ സുലഭമായി അറിയാവുന്നതാണ്. എന്നാലും വിട്ടുപോകുന്ന പലകാരണങ്ങൾ ഉണ്ട് നമ്മുടെ ജീവിതത്തിൽ. ഓറഞ്ചും ആപ്പിളും നാരങ്ങയും പോലുള്ള പഴവർഗ്ഗങ്ങൾ കഴിച്ചാൽ മാത്രം വർദ്ധിക്കുന്ന ഒന്നുമല്ല രോഗപ്രതിരോധശേഷി. ജീവിതരീതിയിൽ പ്രത്യേകമായ ഒരു മാറ്റം വരുത്തുന്ന അവരിലാണ് രോഗപ്രതിരോധ ശേഷി കൂട്ടുവാൻ സാധിക്കുന്നത് ഒരു കപ്പാസിറ്റി അതായത് എന്തിനെയും തരണം മനുഷ്യശരീരത്തിന് ചെയ്യാൻ പറ്റുന്ന അതിനെയാണ് രോഗപ്രതിരോധശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങൾ നമ്മൾ കണ്ടുവരാറുള്ള പൊതുവായ കാര്യങ്ങളാണ് പകർച്ചവ്യാധികളുടെ പിടി മുറുക്കം കുട്ടികളിലും മുതിർന്നവരിലും പെട്ടെന്ന് ഉണ്ട് ഉണ്ടായേക്കാവുന്ന രോഗങ്ങൾ വെയിലേറ്റാൽ മഴ നനഞ്ഞാലും മഞ്ഞു കൊണ്ടാലും മലിനമായ വായുവും നശിച്ചാലും ഉണ്ടായേക്കാവുന്ന അസുഖങ്ങൾ എന്നാൽ ഇതൊന്നും പ്രതിരോധ ശേഷിയുള്ള ഒരു മനുഷ്യനിൽ പെട്ടെന്ന് അസുഖങ്ങൾ ഉണ്ടാക്കുന്നില്ല. ഈയൊരു പ്രതിരോധശേഷി നമ്മുടെ ജീവിത രീതിയിലൂടെ ഭക്ഷണ രീതിയിലൂടെ വർധിപ്പിക്കുന്ന ഒന്നാണ് ഇപ്പോൾ ഈ സമയത്ത് നമ്മൾ തീർച്ചയായും രോഗപ്രതിരോധശേഷിയും വർധിപ്പിക്കേണ്ട സാഹചര്യമാണ് അതിൽ ഒരു മടിയും കാണിക്കാൻ പാടില്ല ചിലപ്പോൾ നിമിഷങ്ങളുടെ പാളിച്ചകൾ നമ്മുടെ ജീവിതത്തെയും തകർക്കുക ചെയ്യും നമ്മൾ ശ്രമിച്ചാൽ തീർച്ചയായും രോഗപ്രതിരോധശേഷിയുള്ള ഒരു ശരീരം നമുക്ക് ഉണ്ടാക്കാൻ കഴിയും അവ എങ്ങനെയാണെന്ന് നമുക്ക് നോക്കാം. നേരത്തെ പറഞ്ഞതുപോലെ ഒരു കാര്യം ചെയ്യുന്നതല്ല പല ഘടകങ്ങളായി ചേർന്നിരിക്കുന്നു അതായത് നമ്മുടെ ഉറക്കം, വ്യക്തിശുചിത്വം, വായു, പരിസ്ഥിതി, വെള്ളം, വ്യായാമം, മാനസികാവസ്ഥ, ഭക്ഷണം, വിശ്രമം ഇവയുടെ എല്ലാം കൂടിച്ചേരലുകൾ ആണ് കൃത്യം ആയിട്ടുള്ള പ്രതിരോധശേഷി ഒന്നിൽ മാത്രം ശ്രദ്ധ ചെലുത്തിയാൽ കൂട്ടാൻ പറ്റുന്ന അതുമല്ല വായു മലിനീകരണം നമ്മുടെ പ്രതിരോധത്തെ കൂടുതലായി തളർത്തുന്നു കീടനാശിനികളുടെ അമിത ഉപയോഗം, ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന പുക, വാഹനങ്ങളിൽ പുക, നമ്മൾ ആകാരം പാകംചെയ്യാൻ ഉപയോഗിക്കുന്നതിൽ നിന്നും വരുന്ന പുക പോലും നമ്മുടെ പ്രതിരോധത്തെ തളർത്തുന്നു ശുദ്ധമായ വായു ശ്വസിക്കാൻ നമ്മൾ ശ്രമിക്കണം അമിതമായി ഭക്ഷണം കഴിക്കുന്നത് നമുക്ക് ഒഴിവാക്കാം കൃത്യമായ ഉറക്കം നമ്മൾ ഉറപ്പുവരുത്തണം വിശ്രമിക്കാൻ സമയം കണ്ടെത്തണം ധാരാളം വെള്ളം കുടിക്കണം പ്രതിരോധശേഷി കുറയാതിരിക്കാൻ നാം എല്ലാവരും ശ്രമിക്കണം കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം കാരണം നമ്മൾ പോലും അറിയാതെ പലതും നമ്മൾ തൊടാറുണ്ട് അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന നമ്മൾ അറിയുന്നില്ല നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ കൈകാലുകൾ നമ്മൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കണം വെള്ളം അമിതമായി കുടിക്കാതിരിക്കുക അതായത് അമിതമായാൽ അമൃതും വിഷം ഓർക്കുക കൂട്ടരെ രോഗപ്രതിരോധശേഷി നമ്മുടെ ജീവനും ജീവിതത്തിനും എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് ഉള്ളത്...

 

ഇന്ദ്രലക്ഷ്മി
1 A വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം