വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


 ഒരു വ്യക്തിയുടെ ജനനത്തോടെ സ്വായത്തമാക്കുന്ന കുറയധികം ഗുണങ്ങൾ ഉണ്ട്. അവൻ്റെ ജനനസമയത്തുണ്ടാകുന്ന തൂക്കവും ആരോഗ്യവും എല്ലാം തന്നെ അതിനെ സ്വാധീനിക്കുന്നുണ്ട്. നമുക്ക് അറിയാവുന്നതാണ് ഒരു കുഞ്ഞ് ജനിച്ച് അര മണിക്കൂറിനുള്ളിൽ അവൻ്റെ അമ്മയിൽ നിന്നും ലഭിക്കുന്ന ആദ്യത്തെ മുലപ്പാൽൽ ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. മുലപ്പാൽ വളരെയധികം രോഗപ്രതിരോധശേഷി നൽകുന്ന ഒന്നാണ്.

രോഗ പ്രതിരോധശേഷി ഓരോ വ്യക്തിയെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇന്നത്തെ പരിതസ്ഥിതിയിൽ പലവിധത്തിലുള്ള പല വിധത്തിലുള്ള രോഗങ്ങൾ നമുക്ക് കാണാവുന്നതാണ്. പ്രതിരോധശേഷി കുറവായവരിൽ ഇത്തരത്തിലുള്ള രോഗങ്ങളും വളരെ പെട്ടെന്ന് പിടിപെടാറുണ്ട്.അതുകൊണ്ടുതന്നെയാണ് മിക്കവാറും എല്ലാ രോഗങ്ങൾക്കെതിരേയുള്ള പ്രതിരോധ വാക്സിനേഷനുകൾ നമ്മുടെ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നുണ്ട്.ഒരു കുട്ടി ജനിച്ച് 24 മണിക്കൂർ കഴിയുമ്പോൾ തന്നെ പ്രതിരോധ വാക്സിനേഷനുകൾ നൽകി വരുന്നു. ഉദാഹരണത്തിന്
BCG, പോളിയോ, ട്രിപ്പിൾ വാക്സിനേഷൻ, ഡിഫ്ത്തീരിയ, വില്ലൻ ചുമ, ന്യൂമോണിയ, ചിക്കൻപോക്സ്, ടൈഫോയിഡ് എന്നിങ്ങനെ പല വിധം.

വാക്സിനുകൾക്ക് പുറമേ ആഹാരശീലങ്ങളിലൂടെയും നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും.സമീകൃതാഹാരം നമുക്ക് ശീലമാക്കിയാൽ ആരോഗ്യത്തിന് ഗുണം ചെയ്യാം ജീവകങ്ങൾ, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളും അടങ്ങുന്ന വസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഉദാ: പാൽ, മുട്ട, പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, മാംസം എന്നിങ്ങനെ ഇതിനു പുറമെ വൃത്തിയുള്ള ചുറ്റുപാടും രോഗപ്രതിരോധശേഷിയെ സ്വാധീനിക്കുന്നുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം വളരെ അത്യാവശ്യമായി പാലിക്കേണ്ടതാണ്. ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങൾ വളരെ വെല്ലുവിളികളാണ് ഉയർത്തുന്നത് .ഇന്ന് ലോകത്തിൽ പടർന്നു പിടിക്കുന്ന പല മഹാമാരികൾക്കും ഉത്തരവാദികൾ നാം ലോകജനത തന്നെയാണ്.
 

കൃഷ്ണ S.R
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം