വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/മനപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
മനപ്രതിരോധം

രോഗപ്രതിരോധത്തിൽ ഇന്ന് നമ്മുടെ കേരളം ലോകത്ത് ഒന്നാമത് ആണ്. മറ്റു രാജ്യങ്ങളിൽ കൊറോണ എന്ന മഹാമാരി നാശം വാരിവിതറുമ്പോൾ നമ്മുടെ കേരളത്തിൽ അതിന്റെ വ്യാപനo വളരെ കുറവാണ്. കാരണം മറ്റൊന്നും അല്ല നമ്മൾ രോഗപ്രതിരോധത്തിൽ വളരെ ശ്രദ്ധ ചേലുത്തി. പല ലോകരാജ്യങ്ങളും ഇപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ മാതൃകയാണ് പിന്തുടരുന്നത്. നമ്മൾ കൊറോണക്ക് മുൻപ് നിപ്പ വൈറസ്സിനെ നേരിട്ടവർ ആണ്. നിപ്പ വൈറസ്സിനെ നമ്മൾ ഇവിടെ നിന്നും തുരത്തി ഓടിച്ചു. ഇതെല്ലാം സാധ്യമായത് നമ്മുടെ ഇവിടുത്തെ നല്ല ഡോക്ടർമാരും നേഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകാരുടെയും പ്രവർത്തനം കാരണം ആണ്. നിപ്പ വൈറസ് നമ്മുടെ മുന്നിൽ മുട്ട് കുത്തിയപ്പോൾ നമ്മുക്ക് നഷ്ടം ആയത് ലിനി സിസ്റ്ററിനെ ആണ്. നിപ്പ വൈറസ് രോഗിയെ പരിചരിക്കുമ്പോൾ ആണ് ലിനി സിസ്റ്ററിനു രോഗബാധയേറ്റു. ഇന്നും നമ്മുടെ മനസ്സിൽ വേദനിക്കുന്ന ഒരു ഓർമ്മ ആണ് ലിനി സിസ്റ്റർ. ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു വെല്ലുവിളിയാണ് കൊറോണ വൈറസ്. നമ്മൾ സാമൂഹിക അകലം പാലിച്ചുo, മാസ്ക് ഉപ യോഗിച്ചും, സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വൃത്തിആക്കിയും ഒക്കെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം. ഒരു സ്ഥലത്ത് അധികം ആളുകൾ കൂട്ടം കൂടാൻ അനുവദിക്കരുത്. ഇതു നമ്മുടെ ശ്രദ്ധയിൽ പെട്ടാൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. അവ പാലിക്കപെടണം. നമുക്ക് വേണ്ടി നമ്മുടെ സർക്കാർ ലോക്ക്ഡൌൺ നിലനിർത്തിയിരിക്കുന്നതു രോഗപ്രതിരോധത്തിനു എല്ലാവരും ഒറ്റ കെട്ടായി ഒരു മനസ്സോടു കൂടി നിൽക്കണം. രോഗപ്രതിരോധം എന്നത് മരുന്നുകൾ കൊണ്ടു മാത്രം ഉള്ള പ്രതിരോധം അല്ല മനസ്സ് കൊണ്ടു കൂടി ഉള്ള പ്രതിരോധം കൂടി ആണ്..

അദ്വിക R.S
1 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം