വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


 ഞാനിന്ന് വീട്ടിലാണച്ഛനുമമ്മയും
ചേട്ടനും വീട്ടിലാണ് .
ഇനിയുള്ള ജീവിതപാഠങ്ങൾ
പഠിപ്പിച്ച കൊറോണ കാലമാണ്

കോവിഡ്-19,വൈറസ് കുടുംബം,
ചൈന ,ഇറ്റലി ,അമേരിക്ക ,നെഗറ്റീവ്, പോസിറ്റീവ് ,സാനിറ്റൈസർ, ഇങ്ങനെ
ഒട്ടേറെ കാര്യങ്ങൾ കേട്ടുഞാൻ
വാർത്തകൾ കേട്ടു ,പത്രം വായിച്ചു
നാടിനെയും നാട്ടുകാരെയുമറിഞ്ഞു ഞാൻ.

അകലം പാലിക്കേണം ,മാസ്ക്ക് -
ധരിക്കേണം ,യാത്രകളൊന്നും പാടില്ല
തുമ്മലും ,തുപ്പലും സൂക്ഷിച്ചുവേണം
ആഗ്രഹചെപ്പ് തുറക്കാൻ മടിക്കേണം
ഉള്ളത് കൊണ്ട് തൃപ്തിവരുത്തേണം
ഉള്ളത് ദാനമായി നൽകാൻ ശ്രമിക്കേണം.

ചക്കയും ,മാങ്ങയും ,ഇലക്കറികളും
ഇഷ്ടമായെന്നും കഴിക്കേണം
ഇങ്ങനെ മാനവരാശി മറക്കാത്ത കാലമാ
കോറോണകാലം മാറ്റത്തിൻ കാലമായി.
 

ലക്ഷ്മി വിനോദ്
'2വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത