വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ കൊറോണ

പ്രിയ കുട്ടുകാരെ ഇന്ന് നാമെല്ലാം ഒരു വലിയ പ്രതിസന്ധി നേരിടുകയാണ് അതിനു കാരണകാരനോ നമുക്ക് പ്രഥമ ദൃഷ്ടിയിൽ കാണുവാൻ പോലും ആകാത്ത ഒരു കുഞ്ഞൻ വൈറസ്. കുഞ്ഞനാണെന്ന് കരുതി ആളു നിസാരനല്ല കേട്ടോ !നമ്മുടെ ഈ വലിയ ലോകത്തെ നിമിഷത്തിനുള്ളിൽ മാറ്റിമറിച്ച ആളാണ് നമ്മുടെ ജീവിത രീതിയെ വരെ മാറ്റിയ ആ കുഞാനാരാണെന്നോ അവന്റെ പേരാണ് കൊറോണ അഥവാ കോവിഡ് 19 ഒരു കാര്യം പറയട്ടെ ഞാൻ മനസ്സിലാക്കിയിടത്തോളം ഈ കുഞ്ഞൻ അപകടകാരി മാത്രമല്ല ഉപകാരികൂടിയാണ്. വിഡ്ഢിത്തം പറയുകാണെന്നേ കരുതിയോ അല്ലെ അല്ല നിങ്ങൾ ഒന്ന് ചിന്തിച് നോക്ക് വ്യക്തി ശുചിത്ത്വം പാലിക്കാതെയും, ആരോഗ്യം നശിപ്പിക്കും വിധമുള്ള ഭക്ഷണ ശീലവും, മലിനമായ അന്തരീക്ഷവും ഇവയൊക്കെ കൊണ്ടല്ലേ ഈ വൈറസ് നമ്മെ ബാധിച്ചത് അത്തരം മനുഷ്യരിൽ മാത്രമാണ് ഈ വൈറസ് പിടിപെട്ടത് നമ്മുടെ ശരീരവും പരിസരവും വീടും ഒപ്പം പ്രകൃതിയെയും നന്നായി സംരക്ഷിച്ചാൽ ഇവൻ നമ്മുടെ അയലത്തുപോലും വരില്ലല്ലോ. ഈ ലോകത്ത് ഒരുപാട് മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും പ്രതിരോധ മാര്ഗങ്ങളും വരെ സ്വയം കണ്ടു പിടിച്ച മനുഷ്യൻ inne ഈ കുഞ്ഞനെ പേടിച് വീടിനുള്ളിൽ തന്നെ കഴിയുകയാണ് . ഈ കുഞ്ഞൻ നമുക്ക് നൽകിയ ഉപകാരമെന്തെന്നാൽ മനുഷ്യന്റെ പ്രവർത്തിയും വാഹനങ്ങളുടെ അമിത ഉപയോഗം അന്തരീക്ഷം മലിനമായതും മുകേന നമ്മുടെ ഭൂമി നശിച്ചു കൊണ്ടിരുന്നതാണ് ഇപ്പോളിതാ ഈ കുഞ്ഞൻ മൂലം വാഹനവും വ്യവസായവും മറ്റേ ദോഷകരമായതൊന്നും പ്രവർത്തിക്കാതായപ്പോൾ നമ്മുടെ അന്തരീക്ഷം മലിനീകരണം മാറി പുഴകളും നദികളും മാലിന്യ മുക്തമായിക്കൊണ്ടിരിക്കുന്നു മൃഗങ്ങളും പക്ഷികളും സ്വയരമായി സഞ്ചരിക്കുന്നു. കൂട്ടരേ...... അറിയുമോ? ആഗോളതാപനം മൂലം നമ്മുടെ ഭൂമിയുടെ സംരക്ഷണ വലയമായ ഓസോൺ പാളിയിൽ ഒരു വലിയ വിള്ളൽ വീണിരുന്നു അത് നമ്മുടെ ഭൂമിക്കു ദോഷമാണ് അതിലൂടെ സൂര്യന്റെ അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിൽ പതിച്ചാൽ മനുഷ്യർക്ക് ക്യാൻസർ പോലുള്ള അനാവതിമാരക അസുഖങ്ങൾ വരും ആ വിള്ളൽ ഇപ്പോൾ തനിയെ അടഞ്ഞിരിക്കുന്നു. കൂടാതെ ആവാസ വ്യവസ്ഥാ നശിച്ചതുമൂലം വാസസ്ഥലം ഉപേക്ഷിച്ച മിക്ക ജീവികളും തിരികെ വന്നുതുടങ്ങി. ഇനിപറയു ഈ കുഞ്ഞൻ ഒരേ സമയം വില്ലനും നായകനും അല്ലേ, പക്ഷെ ഒരിക്കലും നമുക്ക് ഈ കുഞ്ഞനെസ്‌നേഹിക്കാൻ ആകില്ല കാരണം ഇവൻ മനുഷ്യ രാശിക് തന്നെ ആപത്താണ് അതിനായി നാം ചില മുൻകരുതലുകൾ എടുക്കണം എന്തെന്നാൽ 1. വ്യക്തിശുചിത്ത്വം പാലിക്കുക 2.നമ്മുടെ അധികാരികളുടെ നിർദേശങ്ങളെല്ലാം കര്ശനമായി പാലിക്കുക 3.ഇടയ്ക്കിടെ കയ്യും മുഖവും നന്നായി കഴുകുക 4. ആവശ്യത്തിന് മാത്രം പുറത്തുപോകുക അതും ഒരാൾ മാത്രം 5 പ്രതിരോധ ഗുണമുള്ള ഭക്ഷണം കഴിക്കുക 6എപ്പോഴും മാസ്ക് ധരിക്കുക ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് അതിവേഗം പടരുന്നു അത് നമ്മുടെ പ്രതിരോധശക്തി ഇല്ലാതാക്കി മരണം സംഭവിക്കും അതിനാൽ ഭയമല്ല പ്രതിരോധമാണ് വേണ്ടത് പോരാടാം നമുക്ക് രക്ഷികാം നമ്മുടെ പ്രകൃതിയെയും മനുഷ്യ ജീവനെയും ഒറ്റകെട്ടായി......

മീനാക്ഷി എം. എസ്
1 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം