വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/എന്റെയും നമ്മുടെയും പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെയും നമ്മുടെയും പരിസ്ഥിതി

പരിസ്ഥിതിയെകുറിച്ച് എന്റെ ചെറിയ അറിവിലുള്ള കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ കുറിക്കുന്നു. കൂട്ടുകാരെ നമുക്ക് ചുറ്റും എന്തെല്ലാം മാലിന്യങൾ ആണ്. നമ്മുടെ നാട്ടിലെ ജലം, മണ്ണ്, വായു ഇവയൊക്കെ മലിനമാണ്. ഈ കൊറോണകാലത്ത് ഒരു പത്രത്തിന്റെ മുൻ പേജിൽ വന്ന വാർത്ത ആണ് ലോക്ക് ഡൌൺ അന്തരീക്ഷത്തിൽ വരുത്തിയ മാറ്റം പഞ്ചാബിലെ ജലന്തറിൽ നിന്നും ഹിമാലയൻ മലനിരകൾ കണ്ടു. അതുപോലെ തന്നെ തിരുവനന്തപുരം പട്ടത്തു നിന്നും നോക്കിയാൽ നമ്മുടെ സഹ്യപർവതത്തിന്റെ മനോഹരമായ കാഴ്ച. കാരണം ലോക്ക്ഡൌൺ കാലത്ത് വാഹനങ്ങൾ കുറഞ്ഞു. അപ്പോൾ അന്തരീക്ഷത്തിൽ പൊടിപടലവും മാലിന്യങളും കുറഞ്ഞു. അതുപോലെ തന്നെ ഇപ്പോൾ നിരത്തിൽ വാഹനങ്ങൾ കുറവായതു കാരണം വാഹനങ്ങളിൽ നിന്നും വമിക്കുന്ന പുകയും കുറവാണ്.വാഹനങ്ങൾ പുറത്തു വിടുന്ന വാതകം കാർബൺ മോണോക്സൈഡ് ആണ്. ഈ കാർബൺമോണോക്സൈഡും ക്ലോറോഫ്ലൂറോകാർബണും ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കി. ആ വിള്ളല്ലിന്റെ 65% ഇപ്പോഴത്തെ ലോക്ക് ഡൌൺ കാലയലവിൽ കുറഞ്ഞു. ഈ വളരെ കുറച്ചു കാലയളവിൽ പരിസ്ഥിതിക്ക് ഇത്രയും മാറ്റം പ്രകടമാവുമ്പോൾ നമ്മൾ ആലോചിക്കേണ്ട പ്രധാന കാര്യം മനുഷ്യൻ പരിസ്ഥിതി എത്ര മാത്രം മലിനമാക്കി എന്നുള്ളത് ആണ്. അതുപോലെ തന്നെ പരിസ്ഥിതിക്ക് ദോഷം ആയി കോൺക്രീറ്റ് സൗദങ്ങൾ പടുത്തുയർത്തുന്നു. മനുഷ്യൻ മനുഷ്യനോട് തന്നെ വാശി തീർക്കുന്ന പോലെയാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ പൊങ്ങുന്നത്. പിന്നെ നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന മറ്റൊരു പ്രശ്നം ആണ് കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നു. നമ്മുടെ നൂറു തലമുറയെ ഊട്ടാൻ ഉള്ള നെല്ല് വിളയുന്ന വയലുകൾ നികത്തുന്നു. വൻകാറ്റുകൾ തടഞ്ഞു നിർത്തി മഴ പെയ്യിക്കുന്ന മലകൾ പൊട്ടിച്ചു പാറകൾ കൊണ്ടു പോകുന്നു. ഇവയെല്ലാം കൂടി ആവുമ്പോൾ പരിസ്ഥിതിയുടെ താളം തെറ്റുന്നു. ഇത്രയും കൂടി എഴുതിയപ്പോൾ എന്റെ മനസ്സിൽ വന്ന പ്രശസ്തമായ രണ്ടു വരികൾ കൂടി ചേർക്കുന്നു. "ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ.... " അതുകൊണ്ടു നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മൾ ഈ ലോക്ക് ഡൌൺ കാലയളവിൽ എങ്ങനെ ആണോ ജീവിച്ചത് അതുപോലെ തുടർന്നാൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് ഒത്തുചേർന്ന് സംരക്ഷിക്കാം.

അദ്വിജ. R. S
1 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം