വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ആരോഗ്യ രംഗത്ത് നേരിടുന്ന വെല്ലുവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ രംഗത്ത് നേരിടുന്ന വെല്ലുവിളികൾ

ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച് കേരളം ഇന്ന് ആരോഗ്യ രംഗത്ത് വളരെ വലിയ പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് കേരളം വളരെ മുൻപന്തിയിൽ ആണെങ്കിലും നമ്മുടെ സംസ്ഥാനം ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് അടുത്ത കുറച്ച് കാലത്തായി പല രോഗങ്ങളും നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു ഒരു രോഗം വന്നുകഴിഞ്ഞാൽ അതിനെ അനുബന്ധമായി മറ്റു പല രോഗങ്ങളും പിന്നീട് വരുന്ന ഒരു അവസ്ഥ അപ്പോഴുണ്ട് പഴയകാലത്തു ഇതുപോലുള്ള പല രോഗങ്ങളും ഉണ്ടായിരുന്നു പനി,ചുമ ക്ഷയം, മലമ്പനി, മുണ്ടിനീര്, മഞ്ഞപ്പിത്തം, നിമോണിയ, വില്ലൻ ചുമ, അഞ്ചാംപനി, കോളറ, ടൈഫോയ്ഡ്, വസൂരി ഇങ്ങനെ പലരോഗങ്ങളും പഴയകാലത്ത് അല്പം ഭീകരമായ രീതിയിൽഉണ്ടായിരുന്നു ഇപ്പോഴുള്ള രോഗങ്ങൾ അല്പംകൂടി ഭീകരമാണ് ഉദാഹരണത്തിന്: ക്യാൻസർ, വൃക്കരോഗം, ഹൃദ്രോഗം മുതലായവ പണ്ടു മുതലേ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നതാണ് ഈ രോഗങ്ങളെക്കുറിച്ച് ഇപ്പോൾ എല്ലാ ആളുകൾക്കും പൊതുവായ ഒരു ധാരണയുണ്ട് എന്നാൽ പണ്ട് കാലത്ത് ഉള്ളവർക്ക് ഈ രോഗങ്ങളെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ ഉള്ളവർക്ക് ചികിത്സ രീതികളെക്കുറിച്ചും ജനങ്ങൾക്ക് അറിവുണ്ട് എന്നാൽ പുതിയ രോഗങ്ങളുടെ സ്ഥിതി ഇതല്ല ഓരോ വർഷവും പുതിയ പേരിൽ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് തടയാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് മൂന്നാലു വർഷം മുമ്പ് നമ്മുടെ നാട്ടിൽ വ്യാപകമായി ഉണ്ടായ ചിക്കൻ ഗുനിയ എന്ന രോഗത്തിന്റെ കാര്യം നമുക്ക് ഇപ്പോഴും മറക്കാനായിട്ടില്ല ഒരു പ്രാവശ്യം ഈ രോഗം വന്നവർക്ക് പിന്നീട് മായി ബന്ധപ്പെട്ട എല്ലാവർഷവും അതേ സമയം ആകുമ്പോൾ അസ്വസ്ഥത ഉണ്ടാകാറുണ്ട് എന്നാണ് പറയപ്പെടുന്നത് ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, തക്കാളി പനി എന്നിങ്ങനെ പലപേരുകളിൽ പുതിയ പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ഇവയുടെ പ്രതിരോധത്തിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നമ്മുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വരും ആ കാര്യത്തിൽ സംശയമില്ല ഇപ്പോൾതന്നെ കൊറോണ വൈറസ് മാരക രോഗം നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുകയാണല്ലോ ഇതിനെ ചെറുത്തുനിർത്താൻ നമ്മുടെ ഇന്ത്യയ്ക്കും അതുപോലെതന്നെ സംസ്ഥാനത്തിനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നിരുന്നാൽ തന്നെ മത്സരരംഗത്ത് ഭരണക്കാരുടെ ആശ്രയം എല്ലാ സർക്കാർ ആശുപത്രികളിലും പലരീതിയിലുള്ള പരാധീനതകൾ ഉണ്ട്. ശക്തരായ ഡോക്ടർമാരുടെ അഭാവമാണ് പ്രധാന പ്രശ്നം ഗ്രാമപ്രദേശങ്ങളിൽ ഉള്ള സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ വൈമുഖ്യം കാണിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് കൂടുതൽ ജീവിതസൗകര്യങ്ങളും പെട്ട വേതന വ്യവസ്ഥകളുള്ള പട്ടണങ്ങളിലെ സ്വകാര്യ ആശുപത്രികൾ അവരെ ആകർഷിക്കുകയാണ് അടിസ്ഥാന സൗകര്യങ്ങളുടെയും വിലപ്പെട്ട മരുന്നുകളുടെയും അഭാവമാണ് മറ്റൊരു പ്രശ്നം മെച്ചപ്പെട്ട സേവനം ലഭിച്ചാൽ സർക്കാർ ആശുപത്രികൾ ഓട് ജനങ്ങൾക്കുള്ള മനോഭാവം മാറും സ്വകാര്യ ആശുപത്രി യെ അഭയം പ്രാപിക്കുന്ന വരിൽ ഏറിയപങ്കും മറ്റു മാർഗമൊന്നും ഇല്ലാത്തതുകൊണ്ട് പോവുകയാണ് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സമയത്ത് സർക്കാർ ആശുപത്രിയെ ആശ്രയിക്കുവാൻ ആളുകൾ യാതൊരു മടിയുമില്ലാതെ ഡോക്ടർമാരുടെ സേവനവും മെച്ചപ്പെട്ട സൗകര്യം ഉണ്ടെങ്കിൽ സർക്കാർ ആശുപത്രികൾ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ആയി തീരും.

മയൂഷ് വി ആർ
4 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം