വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ഭൂമുഖത്തിൻ അവകാശി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമുഖത്തിന് അവകാശി

രോഗങ്ങളാലവനിയിൽ തേങ്ങുന്നു
പാപിയാം മാനവരണങ്ങൾ
പേടിച്ചരണ്ടവർ സ്വഭവനങ്ങളിൽ
കൂട്ടിലടച്ച പക്ഷിയെപ്പോലെ
ഇന്നവർ കേഴുന്നു ഗാഢ ദുഖത്തിൽ
അല്ലയോ ജഗനാഥ ഞങ്ങളെയെന്തിനീ
ദുഖകടലിന്നാഴങ്ങളിലാഴ്ത്തുന്നു.
ഇന്നിതാ ഈശ്വരൻ ഉത്തരം മൊഴിഞ്ഞീടുമി-
ജനമധ്യത്തിൻ മുന്നിൽ.
ഹേ,മനുഷ്യാ, നീ മാത്രമല്ല
ഈ ഭൂമുഖത്തിൻ അവകാശി.
സഹജീവികളോടുനീ കരുണകാണിച്ചുവോ?
സസ്യലതാദികളുടെ തല നീ തകർത്തുവോ?
ഇതിനുത്തരം തിരഞ്ഞിട്ടെന്നോടു കേഴുക
ഇനിയും ക്ഷമിച്ചീടാൻ ലോകത്തിനധികാരിയാം
ദൈവമെന്നെന്നും കാത്തിരിപ്പു!

അന്ന ബിജു
7 വിമല മാതാ എച്ച്. എസ്.എസ്. കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത