വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കഥ/നങ്ങേലിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
നങ്ങേലിപ്പുഴ-ചെറുകഥ
അങ്ങ് വടക്ക് കാശ്മീരിലെ ഒരു പുഴയാണ് നമ്മുടെ താരം.അവളുടെ പേരാണ് "നങ്ങേലിപ്പുഴ ". ഹിമവാൻ്റെ പുത്രിയെന്ന ഓമന പേരിലാണ് അവൾ അറിയപ്പെട്ടിരുന്നത്. അവളുടെ അടിത്തട്ടിൽ നിറയെ പവിഴങ്ങളും, മുത്തുകളും, മീനുകളും ഉണ്ടായിരുന്നു.


അവിടുത്തെ ഗ്രാമവാസികൾക്ക് അവൾ ഒരു വിലമതിക്കാനാവാത്ത ഒന്നായിരുന്നു. ഗോതമ്പു വയലുകളും, കുങ്കുമപ്പാടങ്ങളും, ഓറഞ്ച് തോട്ടവും , ആപ്പിൾതോട്ടവും അവളെ മാറോട് അണച്ചു പുൽകി. ആ പുഴയിലെ ജലമായിരുന്നു അവയ്ക്കൊക്കെയും ജീവൻ നൽകിയിരുന്നത്.


അങ്ങനെ ഒരു നാൾ അവൾക്ക് ഒരു പ്രണയമുണ്ടായി. ആരെന്നറിയാമോ! ഒരു കുഞ്ഞിളം കാറ്റ്. കാറ്റ് തഴുകി ഉണർത്തിയപ്പോൾ അവൾ സുന്ദരിയായി. കളകളാരവം മുഴുക്കിയവൾ പിന്നെയുമൊഴുകി. പെട്ടെന്നാണ് അത് സംഭവിച്ചത്! പട്ടണത്തിൽ നിന്ന് വന്ന ഒരു പറ്റം ആൾക്കാർ അവളുടെ തീരമാക്കെ കൈയ്യടക്കി.അവർ ഫാക്ടറികളും വില്ലകളും പണിതുയർത്തി. സ്വച്ഛന്ത ശീതളമായൊഴുകിയിരുന്നവളെ മലിനമാക്കി.പാൽനുര ചിന്നിച്ചിതറി ഒഴുകിയിരുന്ന പുഴയെ കാളിന്ദിയാക്കി മാറ്റി. പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും ഇല്ലാത്ത ആൾക്കാർ അവളെ മലിനമാക്കി.ആ ഗ്രാമത്തിലെ പക്ഷിമൃഗാദികളും, സസ്യലതാദികളും ഓരോ ദിവസവും മരണപ്പെട്ടു തുടങ്ങി. ഇതെല്ലാം കണ്ട് കൊണ്ട് തപസനുഷ്ഠിച്ചിരുന്ന മുനി വരൻ പട്ടണത്തിൽ നിന്ന് എത്തിയ മനുഷ്യരാശികൾ തന്നെ ഇല്ലാതാവുമെന്ന് ശപിച്ചു.ആ ശാപ വാക്കുകൾ അവിടെ മാത്രമായി ഒതുങ്ങി നിന്നിരുന്നില്ല. അത് ഭൂമിയിലാകമാനം പടർന്നു. ശുചിത്വമില്ലായ്മയിൽ നിന്ന് തുടങ്ങിയ കാര്യങ്ങൾ ഇന്നും ലോകമാകെ അലയടിക്കുന്നു.


ജനസ്മിത' എസ്സ്
സ്റ്റാൻ്റേർഡ്VII.B വിജയോദയം യു.പി ചെമ്പ്, -
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ