വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
    ഒരു വേനൽക്കാലം വാർഷിക പരീക്ഷക്ക്  ഒരുങ്ങിയ  വിദ്യാർത്ഥികളിൽ പരീക്ഷയുടെ പേടി .  ഒരു വർഷത്തെ അവസാനത്തെ പരീക്ഷ .  ഈ പരീക്ഷയെങ്കിലും ജയിക്കണം എന്ന ചിന്തയുമായി   വിദ്യാർത്ഥികൾ.
                     ഒരു മഹാമാരിയുടെ സ്വരം "കൊറോണ വൈറസ് "എന്ന വൈറസ് ചൈന ,ഇറ്റലി എന്നിങ്ങനെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ പടർന്നു .പിന്നെ ഭൂമിയിലാകെ മഹാമാരി പിടിപെട്ടു .ഇതിനു വേണ്ടിയുള്ള റാപിഡ് ടെസ്റ്റ് തുടങ്ങി .ഇടക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക .വായ്,മൂക്ക്,നാക്ക് എന്നീ  ശരീര ഭാഗങ്ങളിൽ സ്പർശിക്കരുത് . പനിയോ, ചുമയോ  ശ്വാസതടസമോ  ഉള്ളവർ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക, ആവശ്യമില്ലാത്ത യാത്രകൾ ,ആശുപത്രി സന്ദർശനം  ഒഴിവാക്കുക . ഇതൊക്കെയായിരുന്നു നിർദ്ദേശങ്ങൾ.
                              കോവിഡ് -19 നെ   മാത്രമല്ല ചികിത്സിക്കുന്നത്. രോഗബാധയും അടച്ചുപൂട്ടലും സൃഷ്ടിക്കുന്ന  സാമൂഹിക ആഘാതങ്ങളെയും കേരളം ശാസ്ത്രീയമായും മാനുഷികഭാവത്തോടയും സമീപിക്കുന്നത്. സംസ്ഥാനസർക്കാർ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതിന് പിന്നിൽ ഒരു പൈതൃകത്തിന്റെ കരുത്തുണ്ട് .വസൂരിയും കോളറയും ഉറഞ്ഞുതുള്ളിയകാലത്തു അതിന് നേരിടാൻ ഇറങ്ങിയ കമ്മൂണിസ്റ്റുകാരുടെ ധീരത മാത്രമല്ല ,ഈ ഭൂമിയുടെ അവകാശികളായ എല്ലാതിരുകള്ക്കുമുള്ള  കരുതലിനെ ലോകം കൈയടിക്കുകയാണ് .ജനുവരിയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടും മരണ സംഖ്യ രണ്ടിൽ പിടിച്ചു നിർത്തിയും കേരള മാതൃക  മുന്നേറുന്നു .    
                              നമ്മുടെ കരുത്ത്  
                                      മഹാമാരികളെ ചെറുക്കുന്നതിൽ കേരളം നേടിയ ഈ കരുത്തിനു പിന്നിൽ നമ്മുടെ ശാസ്ത്ര ബോധത്തിനും ആരോഗ്യ മേഖലകളിലും കൈവരിച്ച നേട്ടത്തിനും ഒപ്പം കഴിഞ്ഞ നൂറ്റാണ്ടിന്റെ അതായത് ആയിരത്തിത്തൊളയരത്തി നാല്പതുകളുടെ മധ്യത്തിൽ കേരളത്തിൽ നടമാടിയ വസൂരിക്കും കോളറക്കും എതിരെ അന്ന് കമ്മ്യൂണിസ്ററ് കാർ ജീവൻ പണയംവച്ഛ് നടത്തിയ പോരാട്ടത്തിൻറ്റെ ജ്വലിക്കുന്ന പാഠങ്ങളാണ് .അത്തരം ഇടപെടലുകൾ കൂടുതൽ ചരിത്ര വായനയ്ക് വിധേയമാക്കേണ്ടതുണ്ട് .
                                   കൊറോണ വൈറസിനെപ്പറ്റി ആരും പേടിക്കരുത് ആ മഹാമാരിയെ ചെറുക്കാൻ നമുക്കൊരോർത്തർക്കും കഴിയണം .പേടിയില്ല വേണ്ടത് മുന്നേറുകയാണ് ചെയ്യേണ്ടത്. കരുതലാണ് വേണ്ടത് .
സാന്ദ്ര എസ്
9A വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം