വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ അവധിക്കാലത്തൊരു ....ലോക് ഡൗൺ കാലം .............*
അവധിക്കാലത്തൊരു ......ലോക് ഡൗൺ കാലം .............*
വളരെ വ്യത്യസ്തമായ ഒരു അവധിക്കാലമാണിത്. ... ഓർക്കാ പുറത്തു കിട്ടിയഒരു മുട്ടനടി പോലെ, ഒരു കുഞ്ഞു വൈറസ് കാരണം വന്ന ലോക് ഡൗൺ .അവധിക്കാലത്ത് പലരും പലതും മനസിൽ പദ്ധതിയിട്ടിരുന്നിട്ടുണ്ടാവും. എല്ലാം വെറുതെയായി. പക്ഷെ ചിലരൊക്കെ വീട്ടിലിരുന്ന് ,വായനയിലൂടെയും, പാചകത്തിലൂടെയും , വീഡിയോകൾ സൃഷ്ടിച്ചും ഒക്കെ സമയം ചെലവഴിച്ചു. നമ്മുടെ അധികാരികൾ നമുക്കു വേണ്ടി നെട്ടോട്ടമോടുകയാണ്. ജീവൻ കളഞ്ഞ് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ നമസ്ക്കരിക്കാതെ വയ്യ! നമ്മുടെ നന്മക്കു വേണ്ടി അവർ ഒന്നേ ആവശ്യപ്പെടുന്നുള്ളൂ ." പ്ലീസ് ... ഒന്ന് വീട്ടിലിരിക്കൂ " എന്നു മാത്രം. ആളുകൾ നിയമത്തെ പേടിച്ചാണോ അതോ കൊറോണയേയോ ?എന്തായാലും എല്ലാരും വീട്ടിലിരിപ്പായി . ഒരു കണക്കിന് ഈ വീട്ടിലിരിപ്പ് നന്നായി .കാരണം ,ചിലരെങ്കിലും .. കുടുംബം എന്താണെന്നറിഞ്ഞു. മദ്യം ഇല്ലെങ്കിലും ഞങ്ങൾ ജീവിക്കുമെന്ന് ഒരുപാടു പേർ തെളിയിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ എല്ലാർക്കും സമയം കിട്ടി. രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കിട്ടി. മാതാപിതാക്കൾക്കും മക്കൾക്കും പരസ്പരം അടുത്തറിയാൻ ... സ്നേഹിക്കാൻ ഒക്കെ ... ലോക്ഡൗൺ നിമിത്തമായി. ഇന്ന് , ആക്സിഡൻ്റുകൾ കേൾക്കാനില്ല .. മോഷണമില്ല ... രോഗങ്ങളില്ല ... ആവശ്യമില്ലാത്ത ബഹളങ്ങളൊന്നുമില്ല. ഇതൊക്കെ കാണുമ്പോൾ ... തോന്നിപോകുന്നു ,കൊറോണ ഭീതി പരത്തിയെങ്കിലും എവിടെയൊക്കെയോ .....എന്തിനൊക്കെയോ ..... നന്മ വിതച്ചെന്ന് .ഒരിക്കലും മറക്കാത്ത .... മായാത്ത ....ഒരനുഭവം തന്നെയാണ് ... ഈ അവധിക്കാലത്തെ ലോക് ഡൗൺ കാലം .....👩
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം