വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ അദൃശ്യ സൃഷ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അദൃശ്യ സൃഷ്ടി
     ഞാൻ എന്റെ ബെഡിൽ  കിടക്കുകയായിരുന്നു .എന്നും സ്കൂളിൽ പോകുന്ന ഓർമ്മയിൽ  ഞാൻ സ്കൂളിൽ പോകാൻവേണ്ടി എഴുന്നേറ്റു .അപ്പോഴാണ് ഞാൻ ഓർക്കുന്നത് എനിക്ക് ക്ലാസ്സില്ല ,സ്കൂൾ ബസ്സില്ല ,എനിക്ക് വിഷമം തോന്നി. എൻ്റെ  കൂട്ടുകാരേയും ,ടീച്ചേഴ്‌സിനെയും  കാണാൻ  പറ്റില്ല .പ്രോജെക്ട് ചെയ്യാൻ പറ്റില്ല ക്ലാസ്സ്‌വർക്കുകൾ ചെയ്യാൻ പറ്റില്ല ,പരീക്ഷ എഴുതാൻ പറ്റില്ല  ഞാൻ ആകെ  വിഷമിച്ചു  . എനിക്ക്  കൂട്ടുകാരെ  കാണാൻ ആഗ്രഹമുണ്ട്  പക്ഷേ കാണുന്നത് വളരെ സുരക്ഷിതമല്ല  കൊറോണവൈറസ്  എന്ന മഹാവില്ലൻ ലോകത്തെ  കീഴടക്കിയിരിക്കുന്നു .സ്വന്തമായി  പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും  അവിടെ കിടന്നു .ഇനി ഞാൻ എന്ത് ചെയ്യാനാ !
                       പെട്ടെന്ന്  ഇരുട്ടിൽ നിന്ന്  ഒരു ശബ്ദം  കേട്ട് ഞാൻ ഞെട്ടി  പുറകോട്ടു  തിരിഞ്ഞു .ആ ശബ്ദം  കാതിൽ  വന്നു  മന്ത്രിച്ചു എന്നിട്ടു പറഞ്ഞു കൊറോണ വൈറസിൽ നിന്ന് എങ്ങനെയെല്ലാം രക്ഷ പ്രാപിക്കണമെന്നു എല്ലാപേരോടും പറയണം .വീണ്ടും ഒരു അപശബ്‌ദം ,എനിക്ക് നിന്നെ കാണാൻ സാധിക്കും .പക്ഷേ നിനക്ക് എന്നെ കാണാൻ പറ്റില്ല .നീ എല്ലാപേരോടും പറയണം .നമ്മുടെ ചുറ്റും കോറോണവൈറസ് കാണും .നാം സഞ്ചരിക്കുമ്പോൾ അകലം പാലിച്ചുവേണം സഞ്ചരിക്കാൻ എന്ന വാക്കും കേട്ട് ഞാൻ വീണ്ടും ഉറങ്ങി .
                       സൂര്യൻ ഉദിച്ചു .മൂന്നു നാലു കുട്ടികൾ ഒരുമിച്ചു നിന്ന് കളിക്കുന്നു .അതിൽ ഒരു കുട്ടി നിന്നു കരയുന്നു .ഞാൻ  ചോദിച്ചു എന്താ കരയുന്നത് ?സോറി ,എനിക്ക് അടുത്ത് വരാൻ പാടില്ല .കാരണം 1 മീറ്റർ  എങ്കിലും അകലം പാലിക്കണം .ഇതിലൂടെ കുട്ടികൾക്ക് മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുന്നതിനും സാമൂഹിക വ്യാപനം തടയുന്ന രീതിയും പഠിച്ചു .ഇവക്കുപുറമെ മറ്റു ചില കാര്യങ്ങളും കുട്ടികളെ ഓർമിപ്പിച്ചു ...
                    "സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .
                    ചുമക്കുമ്പോഴും ,തുമ്മുമ്പോഴും തൂവാല ഉപയോഗിയ്കുക .
                    അനാവശ്യ യാത്രകൾ  ഒഴിവാക്കുക.
                    മാസ്ക് ,സാനിറ്റേസ് ഉപയോഗിയ്ക്കുക .
                    ലോക്ക് ഡൗൺ ലന്ഘിക്കാതിരിക്കുക"

ഈ നല്ല ശീലങ്ങളെ എ ന്റെ കൂട്ടുകാരെ ബോധ്യപ്പെടുത്താൻ ആ ശബ്ദം എന്റെ ചെവിയിൽ മന്ത്രിച്ചു . ഇനി എ ന്റെ ശീലങ്ങൾ എന്താണെന്നു അറിയണ്ടേ കൂട്ടുകാരെ ,..

 ഞാൻ എ ന്റെ   വീട്ടിൽ നിന്നും മറ്റൊരു സ്ഥലത്തും പോയിട്ടില്ല ഞാൻ ഗെയിം കളിച്ചു ,പച്ചക്കറികൾ നേടുന്നതിനും ,വീട് ശുചീകരണം ചെയ്യുന്നതിനും ,പാചകം ചെയ്യുന്നതിനും പങ്കാളി ആയി .

എന്റെ കൊറോണ കാലം ഇങ്ങനെ ഒക്കെ കഴിച്ചു കൂട്ടി .എന്റെ ഈ ഒരു ചെറിയ കഥ "അക്ഷര വൃക്ഷത്തിലെ "ഒരു ചെറിയ ശിഖരമായി വളരട്ടെ .

ആനന്ദ് എസ് എസ്
5 B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ