വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ ''പിറന്നാൾ സമ്മാനം''

Schoolwiki സംരംഭത്തിൽ നിന്ന്
പിറന്നാൾ സമ്മാനം
ഒരിടത്ത് മിന്നു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു .ഇന്ന് അവളുടെ പിറന്നാളാണ്.പതിവിലും വിപരീതമായാണ് അവളുടെ ആറാം പിറന്നാൾ ആഘോഷിക്കുന്നത് . ആരെയും ക്ഷണിച്ചില്ല. അച്ഛനും അമ്മയും മിന്നുവും മാത്രം. ഇന്നവൾ നേരത്തെ എണീറ്റു. അമ്മയും അച്ഛനും അവളുടെ കുഞ്ഞിക്കവിളിൽ ഉമ്മകൾ നൽകി കൊണ്ട് പറഞ്ഞു ....ഹാപ്പി ബർത്ത് ഡേ ..... മിന്നൂട്ടി ....  അച്ഛൻ അവൾക്ക് കണ്ണു ചിമ്മുന്ന വലിയൊരു പാവ നൽകി. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. താങ്ക് യൂ അച്ഛാ .... അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. പാവയുമായവൾ ഉമ്മറത്തേക്കോടി. അവൾ പാവയോട് എന്തൊക്കെയോ സംസാരിച്ചു. പെട്ടെന്ന് ഗേറ്റിനു മുന്നിൽ ആരോ നിൽക്കുന്നതു പോലെ അവൾക്കു തോന്നി. തൻ്റെ പാവയുമെടുത്ത് അവൾ ഗേറ്റിനരികിലേക്കു പോയി. പറന്ന മുടിയും മുഷിഞ്ഞ വസ്ത്രവുമായി ഒരു പെൺകുട്ടി. അവൾ തൻ്റെ കൈയ്യിലിരുന്ന പാത്രം മിന്നുവിനു നേരെ നീട്ടി. ഉം.... എന്തു വേണം ....... നിനക്കു തരാൻ ഇവിടൊന്നുമില്ല..... ഇന്നേ ... എൻ്റെ പിറന്നാളാ ... കണ്ടോ .... ഈ പാവ ... എൻ്റെ അച്ഛൻ വാങ്ങി തന്നതാ ....പായസോം സദ്യേം ഒക്കെയുണ്ട് .... അതെല്ലാം എനിക്കാ .... നിനക്കൊന്നും തരാനില്ല ...പോ... ഓടി പൊയ്ക്കോ .... മിന്നു ദേഷ്യത്തോടെ പറഞ്ഞു .നീട്ടിയ പാത്രം മാറോടു ചേർത്ത് ആ കുട്ടി നടന്നു നീങ്ങി. മിന്നുവിൻ്റെ അമ്മ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആരാ .... മോളേ. ... അവിടെ വന്നത് ? അമ്മ മിന്നുവിനോടു ചോദിച്ചു. ഓ.... അതോ ..... അതൊരു ....ഭിക്ഷക്കാരി പെണ്ണാ ... ഞാൻ ഓടിച്ചു വിട്ടു. അമ്മ അവളെ പതിയെ എടുത്ത് മടിയിലിരുത്തി. എന്നിട്ട് പറഞ്ഞു.  എന്തിനാ മോളേ ... അങ്ങനെ ചെയ്തത്? മോൾ ചെയ്തത് ശരിയാണോ ? ആ കുട്ടിക്കും പിറന്നാൾ ഉണ്ട്. പക്ഷെ നല്ല ഉടുപ്പു വാങ്ങി കൊടുക്കാനോ പാവ വാങ്ങി കൊടുക്കാനോ അവർക്ക് കാശു കാണില്ല. ആരെങ്കിലും ആഹാരം കൊടുത്താലേ അവരുടെ വയർ നിറയൂ . പാവങ്ങളാ ... മോളേ ..... മിന്നുവിന് തൻ്റെ തെറ്റ് മനസിലായി. അവൾ വേഗത്തിൽ ഓടി ഗേറ്റു തുറന്ന് നോക്കി. ആ കുട്ടി ദൂരേക്ക് നടന്നു മറയുന്നത് അവൾ കണ്ടു. അവൾ ഓടിച്ചെന്ന് അവളുടെ മുന്നിൽ നിന്നു .കൈയ്യിലിരുന്ന പാവ അവൾക്കു നീട്ടിക്കൊണ്ട് പറഞ്ഞു. ദാ ....ഇത് നിനക്കുള്ളതാ .... വാങ്ങിക്കോ .... പാവയും കൊടുത്ത് അവൾ ആ കുട്ടിയെ വീട്ടിലേക്കു കൊണ്ടുവന്നു. മിന്നുവിൻ്റെ അമ്മക്കും അച്ഛനും സന്തോഷമായി .അവർ ആ കുട്ടിക്ക് നല്ല വസ്ത്രം ധരിപ്പിച്ചു ,ആഹാരം നൽകി, ഒരുമിച്ച് കേക്കുമുറിച്ചു. അങ്ങനെ മിന്നുവിൻ്റെ ആറാം പിറന്നാൾ വളരെ മനോഹരമായി ആഘോഷിച്ചു.
            കൂട്ടുകാരേ , ജന്മനാളിൽ ഏതെങ്കിലുമൊരു നല്ല കാര്യം ചെയ്യുമ്പോഴാണ് പിറന്നാളാഘോഷങ്ങൾക്ക് അർഥമുണ്ടാകുന്നത് 
സ്മൃതി .SS
6A വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ